Photo: PTI
മുംബൈ: 2021 ഐ.പി.എല്‍ സീസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എം.എസ് ധോനിയുടെ അവസാന സീസണാകുമെന്ന് കരുതുന്നില്ലെന്ന് സൂപ്പര്‍ കിങ്‌സ് സി.ഇ.ഒ കാശി വിശ്വനാഥന്‍.
2020 ഓഗസ്റ്റ് 15-ന് അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയ ധോനി 2020 സീസണോടെ ഐ.പി.എല്ലില്‍ നിന്നും വിരമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ താന്‍ സൂപ്പര്‍ കിങ്‌സില്‍ നിന്ന് വിരമിക്കുന്നില്ലെന്ന് വ്യക്തമാക്കി ധോനി തന്നെ അന്ന് രംഗത്തെത്തിയിരുന്നു.
എന്നാല്‍ 2021 സീസണോടെ ധോനി ഐ.പി.എല്ലിനോട് വിടപറഞ്ഞേക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി സൂപ്പര്‍ കിങ്‌സ് സി.ഇ.ഒ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
''ഇത് അദ്ദേഹത്തിന്റെ അവസാന വര്‍ഷമാകുമെന്ന് എനിക്ക് തോന്നുന്നില്ല. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്, എങ്കിലും ധോനിക്ക് പകരം ഇപ്പോള്‍ ഞങ്ങള്‍ ആരെയും അന്വേഷിക്കുന്നില്ല.'' - ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ വിരലിന് പരിക്കേറ്റ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിക്ക് മാറി സൂപ്പര്‍ കിങ്‌സിനായി കളിക്കുമെന്നാണ് പ്രതീക്ഷയെന്നും വിശ്വനാഥന്‍ പറഞ്ഞു. ജഡേജ സി.എസ്.കെയ്‌ക്കൊപ്പം പരിശീലനത്തിനും മറ്റും ഇറങ്ങിയിരുന്നു. അദ്ദേഹം കളിക്കാന്‍ യോഗ്യനാണെന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാദമി വ്യക്തമാക്കിയിട്ടുള്ളതാണെന്നും വിശ്വനാഥന്‍ കൂട്ടിച്ചേര്‍ത്തു.
ഈ സീസണില്‍ ടീമിലെത്തിച്ച ചേതേശ്വര്‍ പൂജാരയെ പോലൊരാള്‍ക്ക് ഏത് ഫോര്‍മാറ്റിന് യോജിക്കുന്ന വിധത്തിലും കളിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: IPL 2021 don t think it is going to be MS Dhoni s final year