ഐ.പി.എല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചു; ദിനേഷ് കാര്‍ത്തിക്കിന് താക്കീത്


1 min read
Read later
Print
Share

Photo: PTI

ഷാര്‍ജ: ഐ.പി.എല്‍ 14-ാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ജയത്തിനു പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ദിനേഷ് കാര്‍ത്തിക്കിന് താക്കീത്. ഐ.പി.എല്‍ പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഐ.പി.എല്‍ പെരുമാറ്റച്ചട്ടത്തിലെ 2.2 വകുപ്പ് പ്രകാരം ലെവല്‍ 1 കുറ്റമാണ് കാര്‍ത്തിക്ക് ചെയ്തതായി കണ്ടെത്തിയത്. മാച്ച് റഫറിയാണ് താരത്തിനെതിരേ നടപടിയെടുത്തത്.

എന്നാല്‍ കാര്‍ത്തിക് ചെയ്ത കുറ്റമെന്തെന്ന് ഐ.പി.എല്ലിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഡല്‍ഹിക്കെതിരായ മത്സരത്തിനിടെ പുറത്തായ ശേഷം ക്ഷുഭിതനായ കാര്‍ത്തിക്ക് സ്റ്റമ്പ് തട്ടിത്തെറിപ്പിച്ചിരുന്നു.

Content Highlights: IPL 2021 Dinesh Karthik reprimanded for breaching IPL Code of Conduct

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram