ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ധോനിക്ക് 12 ലക്ഷം രൂപ പിഴശിക്ഷ


1 min read
Read later
Print
Share

അനുവദിച്ച സമയത്ത് 18.4 ഓവര്‍ മാത്രമാണ് സൂപ്പര്‍ കിങ്‌സിന് പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്

Photo: PTI

മുംബൈ: സീസണിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോട് തോറ്റതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ് ധോനിക്ക് പിഴശിക്ഷ.

മത്സരത്തിലെ കുറഞ്ഞ ഓവര്‍ റേറ്റിന്റെ പേരില്‍ 12 ലക്ഷം രൂപയാണ് ധോനിക്ക് പിഴ ചുമത്തിയിരിക്കുന്നത്. അനുവദിച്ച സമയത്ത് 18.4 ഓവര്‍ മാത്രമാണ് സൂപ്പര്‍ കിങ്‌സിന് പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്.

മത്സരത്തില്‍ ചെന്നൈ ഏഴു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

Content Highlights: IPL 2021 Chennai Super Kings Captain MS Dhoni Fined For Slow Over-Rate

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram