Photo: twitter.com|WisdenIndia
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന്റെ ആരോഗ്യാവസ്ഥയെ സംബന്ധിച്ച വിവരവുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ്.
രോഗം ഭേദമായി താരം ഉടന്‍ തന്നെ ടീമിനൊപ്പം ചേരുമെന്ന് ഡല്‍ഹി ടീം ഡയറക്ടര്‍ മുസ്തഫ ഗൗസ് അറിയിച്ചു.
അക്‌സറിന്റെ ക്വാറന്റീന്‍ കാലാവധി 10 ദിവസം പൂര്‍ത്തിയായി. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ നടക്കുന്ന രണ്ട് കോവിഡ് ടെസ്റ്റുകള്‍ നെഗറ്റീവ് ആയാല്‍ അദ്ദേഹം ടീമിനൊപ്പം ചേരുമെന്ന് മുസ്തഫ വ്യക്തമാക്കി.
മാര്‍ച്ച് 28-ന് ടീമിനൊപ്പം കോവിഡ് നെഗറ്റീവ് ഫലവുമായി ഹോട്ടലില്‍ എത്തിയ അക്സര്‍ പട്ടേല്‍ അവിടെവെച്ച് നടത്തിയ രണ്ടാമത്തെ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവാകുകയായിരുന്നു.
Content Highlights: IPL 2021 Axar Patel will be ready to join team shortly says Delhi Capitals