സൂപ്പര്‍ കിങ്‌സിനായി 200 മത്സരങ്ങള്‍; ഇപ്പോള്‍ പ്രായമായെന്ന് തോന്നുന്നുവെന്ന് ധോനി


1 min read
Read later
Print
Share

പഞ്ചാബ് കിങ്‌സിനെതിരേ വെള്ളിയാഴ്ച നടന്ന മത്സരം സൂപ്പര്‍ കിങ്‌സ് ജേഴ്‌സിയില്‍ ധോനിയുടെ 200-ാം മത്സരമായിരുന്നു

Photo: ANI

മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിനായി 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് നായകന്‍ എം.എസ് ധോനി.

പഞ്ചാബ് കിങ്‌സിനെതിരേ വെള്ളിയാഴ്ച നടന്ന മത്സരം സൂപ്പര്‍ കിങ്‌സ് ജേഴ്‌സിയില്‍ ധോനിയുടെ 200-ാം മത്സരമായിരുന്നു. ഐ.പി.എല്ലില്‍ സൂപ്പര്‍ കിങ്സിനായി 176 മത്സരങ്ങള്‍ കളിച്ച ധോനി 24 മത്സരങ്ങള്‍ ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20-യിലും കളിച്ചു.

200-ാം മത്സരത്തില്‍ ആറു വിക്കറ്റിന്റെ ഗംഭീര വിജയം സ്വന്തമാക്കാനും ധോനിക്ക് സാധിച്ചു.

ഇപ്പോഴിതാ 200-ാം മത്സരം പൂര്‍ത്തിയാക്കിയതിനു പിന്നാലെ തനിക്ക് പ്രായമായതതു പോലെ തോന്നുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ധോനി.

''പ്രായമേറിയത് പോലെ എനിക്ക് തോന്നുന്നു. സി.എസ്.കെയ്ക്കുവേണ്ടി 200 മത്സരങ്ങള്‍ കളിക്കുകയെന്നത് വലിയൊരു യാത്രയായിരുന്നു. 2008-ലാണ് അത് തുടങ്ങുന്നത്. ദക്ഷിണാഫ്രിക്ക, ദുബായ് എന്നിവിടങ്ങളിലെല്ലാം കളിച്ച് നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. മുംബൈ ഹോം ഗ്രൗണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.''- ധോനി പറഞ്ഞു.

Content Highlights: IPL 2021 200 matches for CSK makes me feel very old says MS Dhoni

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram