'ഇപ്പോഴത്തെ അവസ്ഥ വിവരിക്കാന്‍ വാക്കുകളില്ല'- ഋഷഭ് പന്ത് പറയുന്നു


1 min read
Read later
Print
Share

എം.എസ് ധോനിയുടെ ഫിനിഷിങ്‌ പാടവം ഒരിക്കല്‍കൂടി കണ്ട മത്സരത്തില്‍ നാലു വിക്കറ്റിനാണ് ചെന്നൈ ഡല്‍ഹിയെ തോല്‍പ്പിച്ചത്.

ഋഷഭ് പന്ത് | Photo: twitter| IPL 2021

ദുബായ്: ഐപിഎല്ലിലെ ഒന്നാം ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്ത്. ഡല്‍ഹി ടീമിന്റെ ഇപ്പോഴത്തെ അവസ്ഥ വിവരിക്കാന്‍ വാക്കുകളില്ലെന്നും നിരാശപ്പെടുത്തുന്ന മത്സരഫലമാണെന്നും ഋഷഭ് പന്ത് വ്യക്തമാക്കി.

'തീര്‍ച്ചയായും ഞങ്ങളെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന ഫലമാണിത്. ഇപ്പോഴത്തെ അവസ്ഥ വിവരിക്കാന്‍ വാക്കുകളില്ല. ഇനിയുള്ള മത്സരത്തില്‍ പിഴവുകള്‍ തിരുത്തി മുന്നോട്ടുപോകുക എന്നതാണ് ഇനി ആകെ ചെയ്യാനുള്ള കാര്യം. മത്സരത്തിലുടനീളം ടോം കറന്‍ മികച്ച രീതിയിലാണ് ബോള്‍ ചെയ്തത്. എന്നാല്‍ അവസാന ഓവറില്‍ റണ്‍സ് വഴങ്ങി. ഇന്നത്തെ ദിവസം ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ബൗളറെ അവസാന ഓവര്‍ ഏല്‍പ്പിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്നാണ് ഞാന്‍ ചിന്തിച്ചത്.

ഞങ്ങള്‍ മികച്ച സ്‌കോര്‍ നേടി. പക്ഷേ പവര്‍ പ്ലേയില്‍ ചെന്നൈ മികച്ച പ്രകടനം പുറത്തെടുത്തു. ഞങ്ങള്‍ക്ക് കൃത്യസമയത്ത് വിക്കറ്റ് നേടാനും കഴിഞ്ഞില്ല. അതാണ് മത്സരഫലത്തില്‍ നിര്‍ണായകമായത്', ഋഷഭ് വ്യക്തമാക്കുന്നു.

എം.എസ് ധോനിയുടെ ഫിനിഷിങ്‌ പാടവം ഒരിക്കല്‍കൂടി കണ്ട മത്സരത്തില്‍ നാലു വിക്കറ്റിനാണ് ചെന്നൈ ഡല്‍ഹിയെ തോല്‍പ്പിച്ചത്. അവസാന ഓവറില്‍ ധോനി മൂന്നു ഫോറുകള്‍ സഹിതം ആറു പന്തില്‍ നിന്ന് 18 റണ്‍സെടുത്തു. അവസാന രണ്ട് ഓവറില്‍ വിജയിക്കാന്‍ 24 റണ്‍സ് വേണമെന്ന നിലയിലാണ് ധോനിയുടെ പ്രകടനം ഡല്‍ഹിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്.

ഒന്നാം ക്വാളിഫയറില്‍ തോറ്റെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ വിജയിച്ചെത്തുന്ന ടീമുമായി ഡല്‍ഹിക്ക് രണ്ടാം ക്വാളിഫറയറില്‍ മത്സരിക്കാം. ഈ രണ്ടാം ക്വാളിഫയറില്‍ വിജയിക്കുന്ന ടീമാകും ഫൈനലില്‍ ചെന്നൈയുടെ എതിരാളി.

Content Highlights: DC skipper Rishabh Pant after loss to CSK in Qualifier 1 IPL 2021

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram