Photo: twitter.com
മുംബൈ: 14-ാം ഐ.പി.എല്‍ സീസണ്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫിനെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ജോഷ് ഹെയ്‌സല്‍വുഡിന് പകരമാണ് താരത്തെ ടീമിലെത്തിച്ചത്.
ഇടംകൈയ്യന്‍ ഫാസ്റ്റ് ബൗളറായ ബെഹ്‌റെന്‍ഡോര്‍ഫ് ഓസ്‌ട്രേലിയയ്ക്കായി 11 ഏകദിനങ്ങളും ഏഴ് ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2019-ല്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്ന ബെഹ്‌റെന്‍ഡോര്‍ഫ് അഞ്ചുമത്സരങ്ങളില്‍ നിന്നും അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനുവേണ്ടിയാണ് ഓസ്‌ട്രേലിയന്‍ പേസ് ബൗളറായ ജോഷ് ഹെയ്‌സല്‍വുഡ് ചെന്നൈ സൂപ്പര്‍ കിങ്‌സ് വിട്ട് നാട്ടിലേക്ക് മടങ്ങിയത്. ഹെയ്‌സല്‍വുഡിന് പകരം മറ്റൊരു ഓസ്‌ട്രേലിയന്‍ പേസറെ ടീമിലെത്തിച്ച് ആ വിടവ് നികത്തിയിരിക്കുകയാണ് ചെന്നൈ.
ഐ.പി.എല്ലിലെ ചെന്നൈയുടെ ആദ്യ മത്സരം നാളെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ്.
Content Highlights: CSK sign Behrendorff as replacement for Hazlewood