അക്‌സർ പട്ടേൽ | Photo: AFP
ചെന്നൈ: ഓഫ് സ്പിന്നര്‍ അക്‌സര്‍ പട്ടേല് ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ തിരിച്ചെത്തി. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ ഒന്നു മുതല്‍ അക്‌സര്‍ ക്വാറന്റെയ്‌നില്‍ ആയിരുന്നു. ഐ.പി.എല്‍ ഈ സീസണില്‍ ഇതുവരെ അക്‌സര്‍ കളിച്ചിട്ടില്ല.
ഫിറ്റ്‌നെസ് വീണ്ടെടുത്ത താരം വെള്ളിയാഴ്ച്ച ടീമിനൊപ്പം പരിശീലനത്തില്‍ ചേര്‍ന്നു. അക്‌സകര്‍ തിരിച്ചുവരവ് ആഘോഷമാക്കി ഡല്‍ഹി ടീം വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ആളുകളെ കാണുമ്പോള്‍ തന്നെ സന്തോഷം തോന്നുന്നുവെന്ന് ഈ വീഡിയോയില്‍ അക്‌സര്‍ പറയുന്നു.
മാര്‍ച്ച് 28-ന് ടീം ഹോട്ടലില്‍ ചേരുമ്പോള്‍ അക്‌സറിന്റെ കോവിഡ് ടെസ്റ്റ് നെഗറ്റീവായിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ താരം പോസിറ്റീവ് ആകുകയായിരുന്നു. തുടര്‍ന്ന് അക്‌സറിന് പകരക്കാരനായി ഇടങ്കയ്യന്‍ സ്പിന്നറായ ഷംസ് മൗലാനിയെ ഡല്‍ഹി ടീമിലെടുത്തിരുന്നു.
കോവിഡ് ബാധിതനാകുന്ന രണ്ടാമത്തെ ഡല്‍ഹി താരമാണ് അക്‌സര്‍. നേരത്തേ പേസ് ബൗളര്‍ അന്റിച്ച് നോര്‍ജെയ്ക്കും കോവിഡ് ബാധിച്ചിരുന്നു. കഴിഞ്ഞാഴ്ച്ചയാണ് അന്റിച്ച് ടീമിനൊപ്പം ചേര്‍ന്നത്. മൂന്നു ടെസ്റ്റുകള്‍ ചെയ്ത് നെഗറ്റീവ് ആയ ശേഷമായിരുന്നു ഇത്.
Content Highlights: Axar Patel rejoins Delhi Capitals after recovering from COVID-19