Photo: twitter.com|ChennaiIPL
ചെന്നൈ: ഐ.പി.എല്‍ 2021-ന് മുന്നോടിയായി നടക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരിശീലന ക്യാമ്പില്‍ ബാറ്റിങ് പരിശീലനം പുനഃരാരംഭിച്ച് ക്യാപ്റ്റന്‍ എം.എസ് ധോനി.
സൂപ്പര്‍ കിങ്‌സ് നെറ്റില്‍ കൂറ്റന്‍ സിക്‌സറുകള്‍ പറത്തുന്ന ധോനിയുടെ വീഡിയോ ടീം തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. അനായാസമായാണ് ധോനി പന്ത് ഗാലറിയില്‍ എത്തിക്കുന്നത്. പഴയ ധോനിയെ ഇത്തവണത്തെ സീസണില്‍ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ ആരാധകര്‍.
മാര്‍ച്ച് മൂന്നിനാണ് ധോനി സൂപ്പര്‍ കിങ്‌സിന്റെ പരിശീലന ക്യാമ്പ് നയിക്കാന്‍ ചെന്നൈയിലെത്തിയത്. ഏപ്രില്‍ 10-ന് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയാണ് സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം.
കഴിഞ്ഞ വര്‍ഷത്തെ ഐ.പി.എല്‍ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് ഏറ്റവും മോശം സീസണായിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി പ്ലേ ഓഫിലെത്താതെ പുറത്തായ ടീം ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ഇത്തവണ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി, കൃഷ്ണപ്പ ഗൗതം, ചേതേശ്വര്‍ പൂജാര എന്നീ താരങ്ങളെ ലേലത്തില്‍ ചെന്നൈ സ്വന്തമാക്കിയിരുന്നു.
Content Highlights: MS Dhoni smashing sixes during training camp