ധവാനും അമിത് മിശ്രയും തിളങ്ങി; മുംബൈയുടെ വമ്പൊടിച്ച് ഡല്‍ഹി


2 min read
Read later
Print
Share

42 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 45 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍

Photo: twitter.com|IPL

ചെന്നൈ: ഐ.പി.എല്ലില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ആറു വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കി.

മുംബൈ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കേ നാലു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഡല്‍ഹി മറികടന്നു.

42 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 45 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

സ്റ്റീവ് സ്മിത്ത് 29 പന്തില്‍ നിന്ന് 33 റണ്‍സെടുത്തു. ധവാനും സ്മിത്തും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 53 റണ്‍സാണ് ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായത്.

ലളിത് യാദവ് 22 റണ്‍സോടെയും ഷിംറോണ്‍ ഹെറ്റ്മയര്‍ 14 റണ്‍സോടെയും പുറത്താകാതെ നിന്നു. പൃഥ്വി ഷാ (7), ഋഷഭ് പന്ത് (7) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ മികച്ച തുടക്കം ലഭിച്ച ശേഷം തകരുകയായിരുന്നു. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ മുംബൈക്ക് സ്‌കോര്‍ ചെയ്യാനായത് 137 റണ്‍സ് മാത്രം.

6.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലായിരുന്ന മുംബൈ 11.5 ഓവറില്‍ ആറിന് 84 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത അമിത് മിശ്രയാണ് മുംബൈയെ തകര്‍ത്തത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് മൂന്നാം ഓവറില്‍ തന്നെ ക്വിന്റണ്‍ ഡിക്കോക്കിനെ (1) നഷ്ടമായി.

രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് 58 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 15 പന്തില്‍ നിന്ന് നാലു ഫോറുകളടക്കം 24 റണ്‍സെടുത്ത സൂര്യകുമാറിനെ ആവേശ് ഖാന്‍ പുറത്താക്കിയതോടെ മുംബൈയുടെ തകര്‍ച്ചയും തുടങ്ങി.

പിന്നാലെ 30 പന്തില്‍ നിന്ന് മൂന്നു വീതം സിക്‌സും ഫോറുമടക്കം 44 റണ്‍സെടുത്ത രോഹിത്തിനെ അമിത് മിശ്ര മടക്കി. പിന്നാലെ ഹാര്‍ദിക് പാണ്ഡ്യ (0), ക്രുനാല്‍ പാണ്ഡ്യ (1), കിറോണ്‍ പൊള്ളാര്‍ഡ് (2) എന്നിവര്‍ വന്നപോലെ മടങ്ങി.

തുടര്‍ന്ന് ഏഴാം വിക്കറ്റില്‍ ഒന്നിച്ച ഇഷാന്‍ കിഷന്‍ - ജയന്ത് യാദവ് സഖ്യമാണ് മുംബൈയെ 100 കടത്തിയത്. 28 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത കിഷനെ 18-ാം ഓവറില്‍ അമിത് മിശ്ര മടക്കി. ജയന്ത് യാദവ് 22 പന്തില്‍ നിന്നും 23 റണ്‍സെടുത്ത് പുറത്തായി. ഡല്‍ഹിക്കായി ആവേശ് ഖാന്‍ രണ്ടു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടിയ മുംബൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ടീമില്‍ ആദം മില്‍നെയ്ക്ക് പകരം ജയന്ത് യാദവ് ഇടംനേടി. ഡല്‍ഹി നിരയില്‍ ഷിംറോണ്‍ ഹെറ്റ്മയറും അമിത് മിശ്രയും ഇടംപിടിച്ചു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: IPL 2021 Live Updates Mumbai Indians vs Delhi Capitals

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram