Photo: twitter.com|mipaltan
മുംബൈ ഇന്ത്യന്‍സ്
ഉടമ: റിലയന്‍സ് ഇന്‍ഡസ്ട്രീസ്
ക്യാപ്റ്റന്‍: രോഹിത് ശര്‍മ
കോച്ച്: മഹേല ജയവര്‍ധനെ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ വിജയമുണ്ടാക്കിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ എട്ടു സീസണുകളില്‍ അഞ്ചിലും ജേതാക്കള്‍. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി കിരീടം. സ്ഥിരം താരങ്ങളും അവരുടെ ടീം വര്‍ക്കും ചേരുന്ന വിജയ ഫോര്‍മുല കണ്ടെത്താന്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ മുംബൈയ്ക്ക് കഴിഞ്ഞു. വര്‍ഷങ്ങളായി ടീമിനൊപ്പമുള്ള രോഹിത് ശര്‍മ എന്ന ക്യാപ്റ്റനും അതില്‍ പ്രധാനമാണ്. ബുംറ, പാണ്ഡ്യ സഹോദരന്‍മാര്‍, പൊള്ളാര്‍ഡ്, ഇഷാന്‍ കിഷന്‍ തുടങ്ങിയവര്‍ കുറച്ചുവര്‍ഷങ്ങളായി ഒരുമിച്ച് കളിക്കുന്നതിനാല്‍ അവര്‍ക്കിടയില്‍ ഒരു കെമിസ്ട്രിയുണ്ട്. അവിടെ ഒന്നോ രണ്ടോ ആളുകള്‍ ഫോമില്‍ അല്ലെങ്കിലും മറ്റുള്ളവര്‍ അനായാസം ആ കോട്ടം നികത്തുന്നു. ഇക്കുറിയും ടീമില്‍ വലിയ മാറ്റങ്ങളില്ലാതെയാണ് മുംബൈ വരുന്നത്. കഴിഞ്ഞവര്‍ഷം കിരീടം നേടിയ ടീമിലെ പ്രമുഖരെയെല്ലാം നിലനിര്‍ത്തിയിട്ടുണ്ട്. ലെഗ് സ്പിന്നര്‍ പിയൂഷ് ചൗള, പേസ് ബൗളര്‍ ജെയിംസ് നീഷാം, അര്‍ജുന്‍ തെണ്ടുല്‍ക്കര്‍, കൂള്‍ട്ടര്‍നൈല്‍ തുടങ്ങിയവരാണ് പുതുതായി ടീമിലെത്തിയത്. ഇക്കുറിയും മുംബൈ ടീം തികച്ചും സന്തുലിതമാണെന്ന് പറയാം.
പ്രധാന താരങ്ങള്‍: രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, കെയ്റണ്‍ പൊള്ളാര്‍ഡ്, ക്വിന്റണ്‍ ഡി കോക്ക് , ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, നേതന്‍ കൂള്‍ട്ടര്‍നൈല്‍, രാഹുല്‍ ചഹാര്‍
ഐ.പി.എലില്‍
ആകെ മത്സരം: 204
വിജയം : 120 തോല്‍വി: 83
വിജയ ശതമാനം: 58
മികച്ച പ്രകടനം: കിരീടം: 2013, 2015, 2017, 2019, 2020
Content Highlights: IPL 2021 Mumbai Indians Team Preview