Photo By DAVID GRAY| AFP
ചെന്നൈ: അങ്ങനെ ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജായ ഐ.പി.എല്ലിന്റെ ഭാഗമാകുന്നു.
ചെന്നൈയില്‍ വ്യാഴാഴ്ച നടന്ന ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് 50 ലക്ഷം രൂപയ്ക്ക് പൂജാരയെ സ്വന്തമാക്കിയത്.
നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്കായി കളിച്ചിട്ടുള്ള പൂജാരയെ 2014-ന് ശേഷം ആരും തന്നെ ലേലത്തില്‍ വാങ്ങിയിരുന്നില്ല.
ഐ.പി.എല്ലില്‍ 30 മത്സരങ്ങള്‍ കളിച്ചിട്ടുള്ള പൂജാര 390 റണ്‍സ് നേടിയിട്ടുണ്ട്.
അതേസമയം 2019 സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സൗരാഷ്ട്രയ്ക്ക് വേണ്ടി റെയില്‍വേസിനെതിരേ പൂജാര 61 പന്തുകളില്‍ നിന്ന് സെഞ്ചുറിയടിച്ചിരുന്നു.
Content Highlights: IPL 2021 Auction Cheteshwar Pujara bought by CSK