ബൗണ്ടറി ലൈനിൽ നിന്നും പന്ത് കൈയ്യിലൊതുക്കുന്ന ഡുപ്ലെസിസ് ഫൊട്ടോ: IPL screen grab
ഐ.പി.എല്‍ 13-ാം സീസണിന്റെ ആദ്യ തകര്‍പ്പന്‍ ക്യാച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിസ് സ്വന്തമാക്കി. ബൗണ്ടറി ലൈനില്‍നിന്നും മനോഹരമായ ക്യാച്ചിലൂടെ മുംബൈ ഇന്ത്യന്‍സിന്റെ സൗരഭ് തിവാരിയെ ഡുപ്ലെസിസ് പുറത്താക്കി.
രവീന്ദ്ര ജഡേജയുടെ പന്തില്‍ സിക്‌സിന് ശ്രമിച്ച സൗരഭ് തിവാരിയുടെ ഷോട്ട് ഡുപ്ലെസിസ് അതിവിദഗ്ധമായാണ് കയ്യിലൊതുക്കിയത്. ബൗണ്ടറി ലൈനില്‍ നിന്നും പന്ത് ക്യാച്ച് ചെയ്ത ഡുപ്ലെസി ലൈനില്‍ ചവിട്ടുമെന്നായപ്പോള്‍ പന്ത് മുകളിലേക്കെറിഞ്ഞു. പിന്നീട് ബൗണ്ടറിയില്‍ ലാന്‍ഡ് ചെയ്ത് വീണ്ടും മുന്നോട്ട് കയറി പന്ത് കൈക്കലാക്കി.
Content Highlights: stunning catch by Faf Du Plessis