ഡേവിഡ് വാർണർ | Photo:www.iplt20.com|news
സണ്‍റൈസേഴ്സിനുവേണ്ടി ഓപ്പണ്‍ ചെയ്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്ക് തിരിച്ചടി. നന്നായി ബാറ്റിങ് ആരംഭിച്ച താരം അവിചാരിതമായി റണ്‍ ഔട്ട് ആകുകയായിരുന്നു.
ഉമേഷ് യാദവിന്റെ ബോളില്‍ സ്‌ട്രെറ്റ് ഡ്രൈവ് കളിച്ച ജോണി ബെയര്‍സ്‌റ്റോയുടെ ഷോട്ട് ഉമേഷിന്റെ കൈയ്യില്‍ തട്ടി നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുള്ള വിക്കറ്റില്‍ തട്ടുകയായിരുന്നു. ഈ സമയം ക്രീസിന് പുറത്തായിരുന്ന വാര്‍ണര്‍ ഔട്ടായി.
ഈ സീസണില്‍ ഇത്തരത്തിൽ ഔട്ടാകുന്ന ആദ്യ ബാറ്റ്‌സ്മാനാണ് ഡേവിഡ് വാര്‍ണര്‍.
Content highlights: SRH have lost the wicket of David Warner in the second over of the innings.