Photo: Screengrab from video tweeted by twitter.com|LogicalBakwaas
ഷാര്‍ജ: ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പരാജയപ്പെട്ടിരുന്നു. തോറ്റെങ്കിലും പക്ഷേ ബാംഗ്ലൂരിന്റെ മൂന്നാം സ്ഥാനത്തിന് ഇളക്കമൊന്നും തട്ടിയിട്ടില്ല.
എന്നാല്‍ മത്സര ഫലത്തേക്കാള്‍ ഇപ്പോള്‍ ബാംഗ്ലൂര്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഡാന്‍സ് നമ്പറാണ്. പഞ്ചാബിനെതിരായ മത്സരത്തിനു മുമ്പ് ഗ്രൗണ്ടിലെ പരിശീലനത്തിനിടെയാണ് കോലി തന്റെ ഡാന്‍സ് നമ്പറുകള്‍ പുറത്തെടുത്തത്. ഇതിന്റെ വീഡിയോ സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു. കോലിയുടെ ഈ ഡാന്‍സ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഗ്രൗണ്ടില്‍ വ്യായാമത്തിനിടെയായിരുന്നു തിരിഞ്ഞും മറിഞ്ഞുമുള്ള കോലിയുടെ ഡാന്‍സ്.
Content Highlights: Virat Kohli was filmed dancing on the field go viral