Photo: twitter.com|RCBTweets
ദുബായ്: 32-ാം ജന്മദിനത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കായി പാര്‍ട്ടിയൊരുക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ബുധനാഴ്ച രാത്രി ഒരു സ്വകാര്യ ഉല്ലാസ ബോട്ടിലായിരുന്നു പിറന്നാളാഘോഷം.
ഭാര്യ അനുഷ്‌ക ശര്‍മയും ടീം അംഗങ്ങളും പാര്‍ട്ടിയില്‍ പങ്കെടുത്തു. കേക്കില്‍ കുളിച്ചുനില്‍ക്കുന്ന കോലിയുടെ ചിത്രം ആര്‍.സി.ബി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
നവംബര്‍ ആറിന് നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാനൊരുങ്ങുകയാണ് കോലിയും സംഘവും. ആര്‍.സി.ബിയിടെ കിരീട ക്ഷാമത്തിന് ഇത്തവണ ഒരു അറുതിവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlights: Virat Kohli celebrates birthday on private yacht