വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന രവി ബിഷ്ണോയ് | Photo: twitter.com|lionsdenkxip
കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ യുവസ്പിന്നര്‍ രവി ബിഷ്‌ണോയി ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കടിയിലെ പ്രധാന ചര്‍ച്ചാവിഷയമാണ്. മികച്ച രീതിയില്‍ പന്തെറിഞ്ഞ് ആരാധകരുടെ ഇഷ്ടതാരമായി മാറിയ ബിഷ്‌ണോയിയുടെ ഏറ്റവും വലിയ ആഗ്രഹം രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റെടുക്കുക എന്നതാണ്.
ലോകത്തിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് താരമാണ് സ്മിത്ത്. മാത്രമല്ല സ്പിന്നിനെതിരെ നന്നായി കളിക്കുന്ന ചുരുക്കം ചില താരങ്ങളിലൊന്നുമാണ് അദ്ദേഹം. അതുകൊണ്ടാണ് സ്മിത്തിന്റെ വിക്കറ്റ് നേടണമെന്ന് ബിഷ്‌ണോയി ആഗ്രഹിക്കുന്നത്.
അതിനായി ബിഷ്‌ണോയിക്ക് അധികം കാത്തിരിക്കേണ്ടിവരില്ല. അടുത്ത മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് പഞ്ചാബിന്റെ എതിരാളികള്‍. സെപ്റ്റംബര്‍ 27 നാണ് മത്സരം.
അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ബിഷ്‌ണോയിയെ ടീമിലെത്തിച്ചത്.
Content Highlights: Ravi Bishnoi Has Rajasthan Royals Skipper Steve Smith's Prized Wicket On His Mind