കീറൺ പൊള്ളാർഡ് | Photo: twitter.com|mipaltan
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായുള്ള മത്സരത്തിന് മുന്‍പ് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറണ്‍ പൊള്ളാര്‍ഡിനെ ആദരിച്ച് മുംബൈ ഇന്ത്യന്‍സ്. കൊല്‍ക്കത്തയ്‌ക്കെതിരെ ഇറങ്ങിയതോടെ മുംബൈ ഇന്ത്യന്‍സിന്റെ ജഴ്‌സിയില്‍ താരം 150 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. അതിനോടനുബന്ധിച്ചാണ് പൊള്ളാര്‍ഡിനെ ടീം ആദരിച്ചത്.
മുംബൈ ഇന്ത്യന്‍സിന് വേണ്ടി 150 മത്സരങ്ങള്‍ കളിച്ച ആദ്യ താരമാണ് പൊള്ളാര്‍ഡ്.
150 എന്ന നമ്പറിലുള്ള ജഴ്‌സിയാണ് പൊള്ളാര്‍ഡിന് ടീം നല്‍കിയത്. 2010 സീസണിലാണ് പൊള്ളാര്‍ഡ് മുംബൈ ഇന്ത്യന്‍സിലെത്തുന്നത്. പിന്നീടുള്ള പത്തുവര്‍ഷങ്ങളില്‍ ടീമിന്റെ നെടുംതൂണായി മാറാന്‍ താരത്തിന് സാധിച്ചു.
മുംബൈയ്‌ക്കൊപ്പം നാല് ഐ.പി.എല്‍ കിരീടങ്ങളില്‍ പങ്കാളിയായ പൊള്ളാര്‍ഡ് ഇതുവരെ ടീമിനായി 2773 റണ്‍സ് നേടിയിട്ടുണ്ട്. 146.64 സ്‌ട്രൈക്ക് റേറ്റും 28.58 ആവറേജുമുള്ള താരം 14 അര്‍ധ സെഞ്ചുറികള്‍ നേടി. 56 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്. 44 റണ്‍സ് വഴങ്ങി 4 വിക്കറ്റ് നേടിയതാണ് മികച്ച ബൗളിങ് പ്രകടനം.
Content Highlights: Kieron Pollard honoured by Mumbai Indians as he becomes 1st player to play 150 games for the franchise