റബാദ | Photo: https:||twitter.com|DelhiCapitals
ഷാര്‍ജ: ഐ.പി.എല്ലില്‍ അതിവേഗത്തില്‍ 50 വിക്കറ്റുകള്‍ നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദ.
ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരായ മത്സരത്തില്‍ ഫാഫ് ഡുപ്ലെസ്സിയുടെ വിക്കറ്റ് നേടിയതോടെയാണ് റബാദ ഈ നേട്ടം സ്വന്തമാക്കിയത്. വെറും 27 മത്സരങ്ങളില്‍ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. 32 മത്സരങ്ങളില്‍ നിന്നും 50 വിക്കറ്റുകള്‍ നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ നരെയ്‌നായിരുന്നു ഇത്രയും കാലം റെക്കോഡിനുടമ.
നരെയ്‌നിനെക്കാളും അഞ്ചുമത്സരങ്ങള്‍ കുറച്ചു കളിച്ചാണ് റബാദ ഈ നേട്ടം കൈവരിച്ചത്. ഈ സീസണില്‍ താരം മികച്ച ഫോമിലാണ്. 9 മത്സരങ്ങളില്‍ നിന്നും 19 വിക്കറ്റുകളാണ് റബാദ ഈ സീസണില്‍ നേടിയിരിക്കുന്നത്. കൂടുതല്‍ വിക്കറ്റുകള്‍ എടുക്കുന്ന ബൗളര്‍ക്ക് ലഭിക്കുന്ന പര്‍പ്പിള്‍ ക്യാപ്പും ഇപ്പോള്‍ റബാദയുടെ കൈയ്യിലാണ്.
Content Highlights: kagiso Rabada become the fastest bowler to get 50 wickets in IPL