സൂപ്പര്‍ ഓവറിനിടെ ഒറ്റക്കിരുന്ന് കണ്ണു നിറച്ച് ഇഷാന്‍; സാരമില്ലെന്ന് ആരാധകര്‍


1 min read
Read later
Print
Share

58 പന്തില്‍ രണ്ടു ഫോറും ഒമ്പതു സിക്‌സും സഹിതം 99 റണ്‍സാണ് ബാഗ്ലൂരിനെതിരേ 22-കാരന്‍ അടിച്ചെടുത്തത്.

സൂപ്പർ ഓവറിനിടെ ഇഷാൻ കിഷൻ | Photo: twitter.com|ag_rishabh

ദുബായ്: എം.എസ് ധോനി ഒഴിച്ചിട്ട ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ സ്ഥാനത്തേക്ക് ഇനി ആരെത്തും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്ത്യൻ ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഐപിഎല്ലിലൂടെ അതിനുള്ള ഒന്നിലധികം ഉത്തരങ്ങൾ ആരാധകരുടെ മുന്നിലെത്തിക്കഴിഞ്ഞു. രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു സാംസണും കിങ്സ് ഇലവൻ പഞ്ചാബിന്റെ ക്യാപ്റ്റൻ കെ.എൽ രാഹുലുമെല്ലാം ആ മത്സരത്തിൽ മുന്നിലുണ്ട്. കഴിഞ്ഞ ദിവസം നടന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ-മുംബൈ ഇന്ത്യൻസ് മത്സരത്തിലൂടെ ഇഷാൻ കിഷനും ആ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്.

58 പന്തിൽ രണ്ടു ഫോറും ഒമ്പതു സിക്സും സഹിതം 99 റൺസാണ് ബാഗ്ലൂരിനെതിരേ 22-കാരൻ അടിച്ചെടുത്തത്. എന്നാൽ സൂപ്പർ ഓവറിൽ തോൽക്കാനായിരുന്നു മുംബൈയുടെ വിധി. ഏഴ് റൺസ് മാത്രമാണ് മുംബൈ സൂപ്പർ ഓവറിൽ അടിച്ചെടുത്തത്. ഈ സൂപ്പർ ഓവർ ഗ്രൗണ്ടിൽ നടക്കുമ്പോൾ ആരാധകരുടെ ശ്രദ്ധ മുഴുവൻ ഇഷാൻ കിഷനിലായിരുന്നു. അർഹിച്ച സെഞ്ചുറി ഒരു റൺ അരികെ നഷ്ടപ്പെട്ടതിന്റെ വേദനയിലായിരുന്നു ഇഷാൻ. സൂപ്പർ ഓവറിൽ ടീം തോൽക്കുക കൂടി ചെയ്തതോടെ തോറ്റുപോയ പോരാളിയെപ്പോലെയായി ഇഷാൻ കിഷൻ. തല താഴ്ത്തി ഒറ്റയ്ക്കിരിക്കുന്ന ഇഷാന്റെ ചിത്രം വൈറലാകുകയും ചെയ്തു.

ഈ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഇഷാൻ കിഷന് സ്ഥാനം ലഭിച്ചിരുന്നില്ല. പരിചയസമ്പത്തിന് പ്രാധാന്യം നൽകിയാണ് മുംബൈ ടീമിനെ ഇറക്കിയത്. ഇതോടെ ഇഷാന് പകരം സൗരഭ് തിവാരി ടീമിൽ ഇടം നേടി. ആദ്യ മത്സരത്തിൽ സൗരഭ് അർധ സെഞ്ചുറിയുമായി തിളങ്ങുക കൂടി ചെയ്തതോടെ ഇഷാൻ രണ്ടാം മത്സരത്തിലും പുറത്തിരുന്നു. ഒടുവിൽ മൂന്നാം മത്സരത്തിൽ ലഭിച്ച അവസരം യുവതാരം മുതലെടുക്കുകയും ചെയ്തു.

Content Highlights:Ishan Kishan IPL 2020 Mumbai Indians Cricket

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram