ഗെയ്ല്‍ അടിച്ചാല്‍ പന്ത് ഷാര്‍ജയില്‍ നിന്ന് അബുദാബിയില്‍ ചെന്നു വീഴും


1 min read
Read later
Print
Share

കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ 45 പന്തില്‍ നിന്ന് അഞ്ചു സിക്‌സും നാലു ഫോറുമടക്കം 53 റണ്‍സാണ് യൂണിവേഴ്‌സ് ബോസ് അടിച്ചുകൂട്ടിയത്

ക്രിസ് ഗെയ്ൽ | Photo:iplt20.com

ഷാര്‍ജ: ഈ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി കളിക്കാനിറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ചുറിയുമായി വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ വരവറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ 45 പന്തില്‍ നിന്ന് അഞ്ചു സിക്‌സും നാലു ഫോറുമടക്കം 53 റണ്‍സാണ് യൂണിവേഴ്‌സ് ബോസ് അടിച്ചുകൂട്ടിയത്.

ഗെയ്‌ലിന്റെ ഇന്നിങ്‌സിനു പിന്നാലെ അദ്ദേഹത്തെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം യുവ്‌രാജ് സിങ് രംഗത്തെത്തി. 'യൂണിവേഴ്‌സ് ബോസ് ക്രിസ് ഗെയ്ല്‍ പന്ത് ശരിയായി മിഡില്‍ ചെയ്താല്‍ അത് ഷാര്‍ജയില്‍ നിന്ന് അബുദാബിയില്‍ ചെന്നു വീഴും' എന്നായിരുന്നു യുവിയുടെ ട്വീറ്റ്. മികച്ച ബാറ്റിങ് കാഴ്ചവെച്ച കെ.എല്‍ രാഹുലിനെയും മായങ്ക് അഗര്‍വാളിനെയും അഭിനന്ദിക്കാനും യുവി മറന്നില്ല.

IPL 2020 Yuvraj Singh on Universe Boss Chris Gayle s six hitting

കഴിഞ്ഞ ദിവസം പതിവിന് വിപരീതമായി മൂന്നാം സ്ഥാനത്താണ് ഗെയ്ല്‍ ഇറങ്ങിയത്. മത്സരത്തിനിടെ ഐ.പി.എല്ലില്‍ 4500 റണ്‍സെന്ന നാഴികക്കല്ലും ഗെയ്ല്‍ പിന്നിട്ടു. ഐ.പി.എല്‍ കരിയറിലെ ഗെയ്‌ലിന്റെ 29-ാം അര്‍ധ സെഞ്ചുറിയായിരുന്നു കഴിഞ്ഞ ദിവസം പിറന്നത്.

Content Highlights: IPL 2020 Yuvraj Singh on Universe Boss Chris Gayle s six hitting

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram