വിരാട് കോലി | Photo:iplt20.com
അബുദാബി: ക്രിക്കറ്റിലെ ബാറ്റിങ് റെക്കോഡുകള്‍ ഓരോന്നായി സ്വന്തമാക്കുന്നത് പതിവാക്കിയ താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.
ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലും കോലി മറ്റൊരു റെക്കോഡ് പട്ടികയില്‍ അംഗമായി.
ഐ.പി.എല്ലില്‍ 500 ഫോറുകളെന്ന നേട്ടമാണ് കഴിഞ്ഞ ദിവസത്തെ മത്സരത്തിനിടെ കോലി സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് കോലി. ഇതോടൊപ്പം ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫോറുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും കോലിക്കായി.
തന്റെ 186-ാം ഐ.പി.എല്‍ മത്സരത്തിലാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്.
തുടര്‍ സെഞ്ചുറികളുമായി തിളങ്ങുന്ന ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഐ.പി.എല്‍ ചരിത്രത്തില്‍ ആദ്യമായി 500 ഫോറുകളെന്ന നാഴികക്കല്ല് പിന്നിട്ടത്. 575 ഫോറുകളോടെ ഗബ്ബര്‍ തന്നെയാണ് ഈ പട്ടികയില്‍ മുന്നിലും.
സുരേഷ് റെയ്ന (493), ഗൗതം ഗംഭീര്‍ (491) ഡേവിഡ് വാര്‍ണര്‍ (485) എന്നിവരാണ് ഇക്കാര്യത്തില്‍ കോലിക്കു പിന്നിലുള്ളത്.
Content Highlights: IPL 2020 Virat Kohli 500 boundaries in Indian Premier League