ഫോമിലേക്ക് മടങ്ങിയെത്തി റോബിന്‍ ഉത്തപ്പ; കൂട്ടിന് ഒരു നാഴികക്കല്ലും


1 min read
Read later
Print
Share

മോശം ഫോമിന്റെ പേരില്‍ ഏറെ പഴികേട്ട ശേഷമാണ് ഉത്തപ്പയുടെ ഈ തിരിച്ചുവരവ്

റോബിൻ ഉത്തപ്പ | Photo:iplt20.com

ദുബായ്: ഒടുവില്‍ റോബിന്‍ ഉത്തപ്പ ഫോമിലേക്ക് മടങ്ങിയെത്തി. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഓപ്പണറായി പ്രൊമോഷന്‍ ലഭിച്ച രാജസ്ഥാന്‍ റോയല്‍സ് താരം 22 പന്തില്‍ നിന്ന് ഏഴു ഫോറും ഒരു സിക്‌സുമടക്കം 41 റണ്‍സെടുത്താണ് പുറത്തായത്.

മോശം ഫോമിന്റെ പേരില്‍ ഏറെ പഴികേട്ട ശേഷമാണ് ഉത്തപ്പയുടെ ഈ തിരിച്ചുവരവ്. ബെന്‍ സ്റ്റോക്ക്‌സിനൊപ്പം ഓപ്പണ്‍ ചെയ്ത ഉത്തപ്പ 50 റണ്‍സിന്റെ കൂട്ടുകെട്ടിലും പങ്കാളിയായി.

5, 9, 2, 17, 18, 32 എന്നിങ്ങനെയായിരുന്നു മുന്‍ മത്സരങ്ങളില്‍ ഉത്തപ്പയുടെ സ്‌കോറുകള്‍.

മത്സരത്തിനിടെ ഐ.പി.എല്‍ കരിയറില്‍ 4500 റണ്‍സെന്ന നാഴികക്കല്ലും ഉത്തപ്പ പിന്നിട്ടു. 184 മത്സരങ്ങളില്‍ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. 184 മത്സരങ്ങളില്‍ നിന്ന് 28.34 ശരാശരിയില്‍ 4535 റണ്‍സാണ് ഉത്തപ്പയുടെ ഐ.പി.എല്ലിലെ സമ്പാദ്യം. 24 അര്‍ധ സെഞ്ചുറികളും താരം നേടിയിട്ടുണ്ട്.

Content Highlights: IPL 2020 vintage Robin Uthappa is back with a milestone

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram