ഷെയ്ൻ വാട്ട്‌സൺ | Photo: iplt20.com
ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഓസ്ട്രേലിയന്‍ താരം ഷെയ്ന്‍ വാട്ട്‌സണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. നേരത്തെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ച 39-കാരനായ വാട്ട്‌സണ്‍ വിവിധ ട്വന്റി 20 ലീഗുകളില്‍ കളിച്ചുവരികയായിരുന്നു.
ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാമ്പില്‍ മൂന്നു വര്‍ഷത്തോളം തുടര്‍ന്ന വാട്ട്‌സണ്‍ ടീം പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെയാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. ടീമിലെ സഹതാരങ്ങളോടാണ് വാട്ട്‌സണ്‍ വിരമിക്കല്‍ തീരുമാനം അറിയിച്ചത്.
2018-ല്‍ ചെന്നൈ ടീമിലെത്തിയ വാട്ട്‌സണ്‍ അവര്‍ക്കൊപ്പം കിരീടം സ്വന്തമാക്കി. 2018-ല്‍ ഹൈദാരാബാദിനെതിരായ ഫൈനലില്‍ 57 പന്തില്‍ നിന്ന് 117 റണ്‍സെടുത്ത് താരമായതും വാട്ട്‌സണ്‍ തന്നെയായിരുന്നു. 2019-ലും താരം മികച്ച പ്രകടനം തന്നെ പുറത്തെടുത്തു.
145 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്ന് 3874 റണ്‍സും 92 വിക്കറ്റുകളും നേടിയിട്ടുണ്ട്. നാലു സെഞ്ചുറിയും 21 അര്‍ധ സെഞ്ചുറിയും അദ്ദേഹം സ്വന്തമാക്കി.
Content Highlights: IPL 2020 Shane Watson to retire from all forms of cricket