മുംബൈ അവിശ്വസനീയമായ ടീം; ലോകത്ത് മറ്റൊരു ടീമിനും ഇതുപോലെ കളിക്കാന്‍ സാധിക്കില്ലെന്ന് ലാറ


1 min read
Read later
Print
Share

ചൊവ്വാഴ്ച നടന്ന ഐ.പി.എല്‍ ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്താണ് മുംബൈ തങ്ങളുടെ അഞ്ചാം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയത്. തുടര്‍ച്ചയായി രണ്ട് തവണ കിരീടം നേടുന്ന രണ്ടാമത്തെ ടീം എന്ന നേട്ടവും അവര്‍ സ്വന്തമാക്കി

ഐ.പി.എൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ടീം | Photo: iplt20.com

ദുബായ്: ഐ.പി.എല്ലില്‍ അഞ്ചാം കിരീടം സ്വന്തമാക്കിയതിനു പിന്നാലെ മുംബൈ ഇന്ത്യന്‍സ് ടീമിനെ അഭിനന്ദിച്ച് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ.

ലോകത്ത് മറ്റൊരു ഫ്രാഞ്ചൈസിക്കും മുംബൈ ഇന്ത്യന്‍സിനെ പോലെ കളിക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞ ലാറ അവര്‍ അവിശ്വസനീയമായ ടീമാണെന്നും കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച നടന്ന ഐ.പി.എല്‍ ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്താണ് മുംബൈ തങ്ങളുടെ അഞ്ചാം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയത്. തുടര്‍ച്ചയായി രണ്ട് തവണ കിരീടം നേടുന്ന രണ്ടാമത്തെ ടീം എന്ന നേട്ടവും അവര്‍ സ്വന്തമാക്കി.

''അവര്‍ അവിശ്വസനീയരായ ടീമാണ്. ലോകത്ത് മറ്റൊരു ഫ്രാഞ്ചൈസിക്കും മുംബൈ ഇന്ത്യന്‍സിനെ പോലെ കളിക്കാന്‍ സാധിക്കില്ലെന്നാണ് എന്റെ വിശ്വാസം. മോശം ദിവസത്തില്‍ പോലും അവരും എതിരാളികളുമായി വലിയ വ്യത്യാസമുണ്ടാകില്ല.'' - ലാറ പറഞ്ഞു.

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ടീമില്‍ വലിയ അഴിച്ചുപണി നടത്താത്തത് മുംബൈക്ക് നേട്ടമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ സീസണ് മുമ്പേ തന്നെ മുംബൈയുടെ ഒരുക്കങ്ങള്‍ മികച്ചതാണ്. മികച്ച താരങ്ങളെ ഗ്രാസ്‌റൂട്ടെ ലെവലില്‍ തന്നെ അവര്‍ കണ്ടെത്തുന്നുണ്ട്. ബുംറ, പാണ്ഡ്യ സഹോദരങ്ങള്‍ എന്നിവരെല്ലാം ഇത്തരത്തില്‍ ടീമിന്റെ ഭാഗമായവരാണ്.

ഏത് സാഹചര്യത്തിലും കളിക്കാന്‍ സാധിക്കുന്ന താരങ്ങള്‍ മുംബൈക്കുണ്ട്. ഓപ്പണിങ് പരാജയപ്പെട്ടാല്‍ സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനുമുണ്ട്. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ക്കാന്‍ ഹാര്‍ദിക് പാണ്ഡ്യയും പൊള്ളാര്‍ഡുമുണ്ടെന്നും ലാറ ചൂണ്ടിക്കാട്ടി.

Content Highlights: IPL 2020 Mumbai Indians an unbelievable team says Brian Lara

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram