കഗിസോ റബാദ | Photo: iplt20.com
അബുദാബി: ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പ് മുംബൈ ഇന്ത്യന്‍സ് താരം ജസ്പ്രീത് ബുംറയില്‍ നിന്ന് തിരിച്ചുപിടിച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരം കഗിസോ റബാദ.
സീസണില്‍ 16 മത്സരങ്ങളില്‍ നിന്ന് 29 വിക്കറ്റുകളുമായി റബാദയാണ് ഇപ്പോള്‍ മുന്നില്‍. 14 മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റുകളുമായി ബുംറ തൊട്ടുപിന്നിലുണ്ട്.
ഇതോടൊപ്പം മറ്റൊരു റെക്കോഡു കൂടി റബാദ സ്വന്തം പേരിലാക്കി. ഡല്‍ഹിക്കായി ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരമെന്ന നേട്ടവും റബാദ സ്വന്തമാക്കി. തന്റെ തന്നെ റെക്കോഡാണ് റബാദ തിരുത്തിയത്. 2019 സീസണില്‍ 25 വിക്കറ്റുകളുമായി തിളങ്ങിയ റബാദ 2012 സീസണില്‍ ഡല്‍ഹിക്കായി 25 വിക്കറ്റുകള്‍ വീഴ്ത്തിയ മോണി മോര്‍ക്കലിന്റെ റെക്കോഡിനൊപ്പമെത്തിയിരുന്നു. ഈ സീസണില്‍ ആ നേട്ടവും റബാദ മറികടന്നു.
Content Highlights: IPL 2020 Kagiso Rabada records most wickets for Delhi Capitals