മുംബൈ ഇന്ത്യന്‍സ്, എം.എസ് ധോനി, ഐ.പി.എല്‍ ഫൈനല്‍; ഒരു അപൂര്‍വ ബന്ധത്തിന്റെ കഥ


1 min read
Read later
Print
Share

ഇതുവരെ കളിച്ച അഞ്ച് ഫൈനലുകളില്‍ നാലിലും ജയിക്കാന്‍ മുംബൈക്കായി. ഈ നാല് ഫൈനലുകളില്‍ മൂന്നിലും മുംബൈ തോല്‍പ്പിച്ചതോ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും

മുംബൈ ഇന്ത്യൻസ് ടീം | Photo: iplt20.com

ദുബായ്: ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ഏഴാം ഐ.പി.എല്‍ ഫൈനലിന് ഒരുങ്ങിയിരിക്കുകയാണ്.

ഏറ്റവും കൂടുതല്‍ ഐ.പി.എല്‍ ഫൈനലുകള്‍ കളിച്ച ടീം എന്ന നേട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് (8) തൊട്ടുപിന്നിലാണ് മുംബൈ. എന്നാല്‍ ഏറ്റവും കൂടുതല്‍ ഐ.പി.എല്‍ കിരീടങ്ങള്‍ നേടിയ ടീമും മുംബൈ തന്നെയാണ്. ഇതുവരെ കളിച്ച അഞ്ച് ഫൈനലുകളില്‍ നാലിലും ജയിക്കാന്‍ മുംബൈക്കായി. ഈ നാല് ഫൈനലുകളില്‍ മൂന്നിലും മുംബൈ തോല്‍പ്പിച്ചതോ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും.

ഇത്തവണത്തെ മുംബൈയുടെ ഫൈനലിന് ഒരു പ്രത്യേകതയുണ്ട്. എം.എസ് ധോനിയില്ലാത്ത ഒരു ടീമിനെ മുംബൈ ഫൈനലില്‍ നേരിടാന്‍ പോകുന്നത് ഇതാദ്യമായാണ്. 2010, 2013, 2015, 2017, 2019 സീസണുകളിലാണ് മുംബൈ ഐ.പി.എല്‍ ഫൈനല്‍ കളിച്ചത്. ഇതില്‍ 2017-ല്‍ ഒഴികെ ബാക്കി ഫൈനലുകളെല്ലാം കളിച്ചത് ചെന്നൈക്കെതിരേ. 2017-ല്‍ ധോനി ഉള്‍പ്പെട്ട റൈസിങ് പുണെ സൂപ്പര്‍ ജയന്റ്‌സിനെതിരെയായിരുന്നു മുംബൈയുടെ ഫൈനല്‍ മത്സരം.

ഇതുവരെ നാലു തവണ മുംബൈയും ചെന്നൈയും ഫൈനലില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ മൂന്നു തവണയും ജയം മുംബൈക്കൊപ്പമായിരുന്നു. 2013, 2015, 2019 വര്‍ഷങ്ങളിലാണ് ചെന്നൈയെ തകര്‍ത്ത് മുംബൈ കിരീടത്തില്‍ മുത്തമിട്ടത്. 2010-ല്‍ മാത്രമായിരുന്നു തോല്‍വി.

മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇതുവരെ അഞ്ച് ഐ.പി.എല്‍ ഫൈനലുകള്‍ കളിച്ചിട്ടുണ്ട്. 2009-ല്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനൊപ്പവും 2013, 2015, 2017, 2019 വര്‍ഷങ്ങളില്‍ മുംബൈക്കൊപ്പവും. ഈ അഞ്ചു ഫൈനലുകളില്‍ ജയിച്ചതും രോഹിത്തിന്റെ ടീം തന്നെ. ഈ റെക്കോഡും മുംബൈക്ക് ഇത്തവണ കിരീട പ്രതീക്ഷ നല്‍കുന്നതാണ്.

Content Highlights: IPL 2020 For the 1st time in final Mumbai Indians up against a team without MS Dhoni

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram