ദേവദത്ത് എമേര്‍ജിങ് പ്ലെയര്‍; ഓറഞ്ച് ക്യാപ്പ് രാഹുലിന്, റബാദയ്ക്ക് പര്‍പ്പിള്‍ ക്യാപ്പ്


2 min read
Read later
Print
Share

ഈ സീസണില്‍ ഐ.പി.എല്‍. അരങ്ങേറ്റം കുറിച്ച ദേവദത്ത് 15 ഇന്നിങ്‌സില്‍ നിന്ന് അഞ്ച് അര്‍ധ സെഞ്ചുറികളടക്കം 473 റണ്‍സ് നേടിയിരുന്നു

Photo: iplt20.com

ദുബായ്: ഐ.പി.എല്‍. പതിമൂന്നാം സീസണിലെ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി താരം ദേവദത്ത് പടിക്കല്‍ സ്വന്തമാക്കി.

ഈ സീസണില്‍ ഐ.പി.എല്‍. അരങ്ങേറ്റം കുറിച്ച ദേവദത്ത് 15 ഇന്നിങ്‌സില്‍ നിന്ന് അഞ്ച് അര്‍ധ സെഞ്ചുറികളടക്കം 473 റണ്‍സ് നേടിയിരുന്നു.

ടൂര്‍ണമെന്റിലെ വിലപിടിപ്പുള്ള താരമായി രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ തിരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റില്‍ 14 മത്സരങ്ങള്‍ കളിച്ച ആര്‍ച്ചര്‍ 20 വിക്കറ്റുകള്‍ വീഴ്ത്തി. 175 ഡോട്ട് ബോളുകളാണ് താരം ഈ സീസണില്‍ എറിഞ്ഞത്. ഫെയര്‍പ്ലേ പുരസ്‌കാരം മുംബൈ ഇന്ത്യന്‍സ് നേടി.

സീസണില്‍ കൂടുതല്‍ റണ്‍സ് നേടിയവര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് കിങ്സ് ഇലവന്‍ പഞ്ചാബ് താരം കെ.എല്‍. രാഹുല്‍ സ്വന്താക്കി. 14 ഇന്നിങ്സുകളില്‍ നിന്ന് 55.83 ശരാശരിയില്‍ 670 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറികളും താരം സ്വന്തമാക്കി. 132* ആണ് ഉയര്‍ന്ന സ്‌കോര്‍. 23 സിക്‌സറുകളും അദ്ദേഹം പറത്തി.

ഫൈനലില്‍ ശിഖര്‍ ധവാന്‍ 15 റണ്‍സിന് പുറത്തായതോടെയാണ് രാഹുല്‍ ഒന്നാമനായത്. രണ്ടാമതുള്ള ശിഖര്‍ ധവാന്‍ 17 ഇന്നിങ്‌സില്‍ 618 റണ്‍സ് നേടി. ഡേവിഡ് വാര്‍ണര്‍ (548), ശ്രേയസ് അയ്യര്‍ (519), ഇഷാന്‍ (516) എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍.

കൂടുതല്‍ വിക്കറ്റ് നേടിയവര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ കാഗിസോ റബാഡ സ്വന്തമാക്കി. 17 മത്സരങ്ങളില്‍ നിന്ന് 30 വിക്കറ്റുകളാണ് റബാദ സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറ (27 വിക്കറ്റ്), ട്രെന്റ് ബോള്‍ട്ട് (25), ആന്റിച്ച് നോര്‍ക്യ (22), യുസ്വേന്ദ്ര ചാഹല്‍ (21), എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍.

പവര്‍ പ്ലെയര്‍ ഓഫ് ദ സീസണ്‍ - ട്രെന്റ് ബോള്‍ട്ട് (മുംബൈ ഇന്ത്യന്‍സ്). ബോള്‍ട്ട് പവര്‍പ്ലേ ഓവറുകളില്‍ മാത്രം വീഴ്ത്തിയത് 16 വിക്കറ്റുകളാണ്.

ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ - ഇഷാന്‍ കിഷന്‍ - 30 (മുംബൈ ഇന്ത്യന്‍സ്).

സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഫ് ദ സീസണ്‍ - കിറോണ്‍ പൊള്ളാര്‍ഡ് (മുംബൈ ഇന്ത്യന്‍സ്) - 191.42 സ്‌ട്രൈക്ക് റേറ്റ്.

Content Highlights: IPL 2020 Devdutt Padikkal won Emerging Player Award Orange Cap for KL Rahul Purple Cap for Kagiso Rabada

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram