തകര്‍ത്തടിച്ച് കളിയിലെ താരമായി ഡിവില്ലിയേഴ്‌സ്; ഗെയ്ലിന്റെ റെക്കോഡ് പഴങ്കഥ


1 min read
Read later
Print
Share

മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ ബുദ്ധിമുട്ടിയ പിച്ചില്‍ വെറും 33 പന്തില്‍ ആറു സിക്സറുകളും അഞ്ചു ഫോറുമടക്കം 73 റണ്‍സോടെ ഡിവില്ലിയേഴ്‌സ് പുറത്താകാതെ നിന്നിരുന്നു

മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവുമായി എബി ഡിവില്ലിയേഴ്‌സ് | Photo: twitter.com|RCBTweets

ഷാര്‍ജ: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതോടെ പുതിയൊരു റെക്കോഡ് സ്വന്തമാക്കി റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം എബി ഡിവില്ലിയേഴ്‌സ്.

മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ ബുദ്ധിമുട്ടിയ പിച്ചില്‍ വെറും 33 പന്തില്‍ ആറു സിക്സറുകളും അഞ്ചു ഫോറുമടക്കം 73 റണ്‍സോടെ ഡിവില്ലിയേഴ്‌സ് പുറത്താകാതെ നിന്നിരുന്നു. ഇതോടെ താരം മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഐ.പി.എല്‍ കരിയറില്‍ ഡിവില്ലിയേഴ്‌സിന്റെ 22-ാം മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരമായിരുന്നു ഇത്. ഇതോടെ ക്രിസ് ഗെയ്‌ലിനെ മറികടന്ന് ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം തവണ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരമെന്ന റെക്കോഡ് ഡിവില്ലിയേഴ്‌സ് സ്വന്തമാക്കി.

ക്രിസ് ഗെയ്ല്‍ (21), മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (18), സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ (17), ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എം.എസ് ധോനി (17), ചെന്നൈ സൂപ്പര്‍ കിങ്സ് താരം ഷെയ്ന്‍ വാട്ട്‌സണ്‍ (16) എന്നിവരാണ് ഡിവില്ലിയേഴ്‌സിന് പിന്നിലുള്ളവര്‍.

Content Highlights: IPL 2020 AB de Villiers breaks Chris Gayle s IPL man of the match record

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram