ഗെയ്ല്‍ വന്നു, അടിച്ചു, റെക്കോഡ് പിറന്നു


1 min read
Read later
Print
Share

നിലവില്‍ 126 മത്സരങ്ങളില്‍ നിന്നും 4537 റണ്‍സാണ് ഗെയ്ല്‍ നേടിയിരിക്കുന്നത്. ഇതിനുമുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ വിദേശ താരങ്ങള്‍ ഡേവിഡ് വാര്‍ണറും എ.ബി.ഡിവില്ലിയേഴ്‌സുമാണ്.

ക്രിസ് ​ഗെയ്ൽ | Photo: https:||twitter.com|lionsdenkxip

ഷാര്‍ജ: ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറെ സന്തോഷം പകരുന്ന കാഴ്ചയാണ് ഇന്നലെ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ക്രിസ് ഗെയ്ല്‍ ഐ.പി.എല്ലിൽ കളിക്കാനിറങ്ങി. പഞ്ചാബിന് വേണ്ടി മൂന്നാമനായി ഇറങ്ങിയ താരം 45 പന്തുകളില്‍ നിന്നും 53 റണ്‍സ് നേടി.

ക്രിസ്‌ഗെയ്ല്‍ തിളങ്ങിയതോടെ പഞ്ചാബ് ബാംഗ്ലൂരിനെതിരെ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവും സ്വന്തമാക്കിയിരുന്നു. ഈ പ്രകടനത്തിലൂടെ ഒരു റെക്കോഡും ഗെയ്ല്‍ സ്വന്തമാക്കി. ഐ.പി.എല്ലില്‍ 4500 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ വിദേശ താരം എന്ന റെക്കോഡാണ് ഗെയ്ല്‍ സ്വന്തമാക്കിയത്. നിലവില്‍ 126 മത്സരങ്ങളില്‍ നിന്നും 4537 റണ്‍സാണ് ഗെയ്ല്‍ നേടിയിരിക്കുന്നത്. ഇതിനുമുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ വിദേശ താരങ്ങള്‍ ഡേവിഡ് വാര്‍ണറും എ.ബി.ഡിവില്ലിയേഴ്‌സുമാണ്.

നിലവില്‍ ഐ.പി.എല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയതിന്റെ റെക്കോഡും ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയതിന്റെ റെക്കോഡും അതിവേഗത്തില്‍ സെഞ്ചുറി നേടിയതിന്റെ റെക്കോഡുമെല്ലാം ഗെയ്‌ലിന്റെ അക്കൗണ്ടിലാണുള്ളത്.

Content Highlights: Chris Gayle become the third overseas player to score 4500 runs in IPL

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram