വൃദ്ധിമാൻ സാഹ | Photo: twitter|srh
ന്യൂഡൽഹി: ഐപിഎല്ലിലെ ബയോ ബബ്ൾ സംവിധാനം സുരക്ഷിതമായിരുന്നില്ലെന്ന് അഭിപ്രായപ്പെട്ട് സൺറൈസേഴ്സ് ഹൈദരാബാദ് താരം വൃദ്ധിമാൻ സാഹ. യു.എ.ഇയിലേതു പോലെ സുരക്ഷിതത്വം ഇന്ത്യയിൽ ഇല്ലായിരുന്നെന്നും പരിശീലനം നടത്തുമ്പോൾ കുട്ടികളും മുതിർന്നവരും മതിലിന് മുകളിൽ നിന്ന് എത്തിനോക്കുമെന്നും സാഹ പറയുന്നു. യു.എ.ഇയിൽ ഐ.പി.എൽ നടത്തിയപ്പോൾ ഗ്രൗണ്ടിൽ കളിക്കാരല്ലാതെ മറ്റാരുമില്ലായിരുന്നെന്നും സാഹ വ്യക്തമാക്കി.
'എവിടെയാണ് ഇന്ത്യയിലെ ഐപിഎല്ലിന് പിഴച്ചതെന്ന് അറിയില്ല. ഈ വിഷയത്തിൽ എനിക്ക് കൂടുതലായൊന്നും പറയാനില്ല. യു.എ.ഇയിൽ എത്ര ഭംഗിയായി ഐപിഎൽ നടന്നതാണെന്ന് നമ്മൾ കണ്ടതാണ്. ഇന്ത്യയിൽ ഇത്തവണ നടത്തിയപ്പോൾ കേസുകൾ ഉയരാൻ തുടങ്ങി.' വാർത്താ ഏജൻസിയായ പി.ടി.ഐയോട് സംസാരിക്കുകയായിരുന്നു സാഹ.
ഐപിഎല്ലിനിടെ സാഹയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചെന്നൈ സൂപ്പർ കിങ്സ് താരങ്ങളിൽ നിന്നാകും തനിക്ക് കോവിഡ് പടർന്നതെന്നും ചെന്നൈ ക്യാമ്പിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് ചെന്നൈ ടീമംഗങ്ങളുമായി സംസാരിച്ചിരുന്നുവെന്നും സാഹ വ്യക്തമാക്കി.
Content Highlights: Wriddhiman Saha questions IPL bubble tightness