ഐപിഎല്‍ രണ്ടാം ഘട്ടം സെപ്റ്റംബര്‍ 19 മുതല്‍; ഫൈനല്‍ ഒക്ടോബര്‍ 15-ന്


1 min read
Read later
Print
Share

ഇക്കാര്യം സംബന്ധിച്ച് ബിസിസിഐയും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ നടന്ന ചര്‍ച്ച വിജയം കണ്ടതായും തീയ്യതി സംബന്ധിച്ച് ധാരണയിലെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐപിഎൽ ട്രോഫി | Photo: twitter|ipl

മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ 19 മുതൽ യു.എ.ഇയിൽ ആരംഭിക്കും. ഒക്ടോബർ 15-ന് ഫൈനൽ പോരാട്ടം നടക്കുമെന്നുംവാര്‍ത്താ ഏജന്‍സി ആയ എ.എന്‍.ഐ റിപ്പോർട്ട് ചെയ്യുന്നു.

ഇക്കാര്യം സംബന്ധിച്ച് ബിസിസിഐയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും തമ്മിൽ നടന്ന ചർച്ച വിജയം കണ്ടതായും തീയ്യതി സംബന്ധിച്ച് ധാരണയിലെത്തിയതായും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോർട്ടിൽ പറയുന്നു. ശേഷിക്കുന്ന മത്സരങ്ങൾ ദുബായ്, അബുദാബി, ഷാർജ എന്നീ വേദികളിലായാണ് നടക്കുക.

ഐപിഎൽ രണ്ടാം ഘട്ടത്തിൽ വിദേശ താരങ്ങൾ കളിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മിക്ക ക്രിക്കറ്റ് ബോർഡുകളും താരങ്ങളെ വിട്ടുനൽകുന്നതിൽ വിസമ്മതം അറിയിച്ചിരുന്നു. എന്നാൽ ബിസിസിഐ പ്രതീക്ഷ കൈവിട്ടിട്ടില്ല.

'വിദേശ താരങ്ങളെ കളത്തിലിറക്കുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. അവരിൽ മിക്ക താരങ്ങളേയും കളിപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇനി താരങ്ങൾക്ക് എത്താൻ സാധിക്കില്ല എങ്കിൽ എന്തു വേണമെന്ന് അപ്പോൾ തീരുമാനിക്കാം. നിലവിൽ 14-ാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്ന് തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്.' ബിസിസിഐ ഒഫീഷ്യൽ വ്യക്തമാക്കി.

വിദേശ താരങ്ങളെ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ കൃത്യമായ തീരുമാനമെടുക്കുമെന്നാണ് ഫ്രാഞ്ചൈസികളും പ്രതീക്ഷിക്കുന്നത്. 'ഇക്കാര്യം സംബന്ധിച്ച് ബിസിസിഐ വിദേശ ക്രിക്കറ്റ് ബോർഡുകളുമായി സംസാരിച്ച് അനുകൂലമായ തീരുമാനമെടുക്കുമെന്നും ഫ്രാഞ്ചൈസികൾ കരുതുന്നു.

Content Highlights: IPL 2021 Second Phase Cricket

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram