സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ പുറത്തായ വിരാട് കോലി | Photo: iplt20.com
ദുബായ്: തന്റെ നിലവാരത്തിനൊത്ത് ഉയരാന്‍ സാധിക്കാതിരുന്ന വിരാട് കോലി ഇത്തവണത്തെ ഐ.പി.എല്‍ സീസണില്‍ നിരാശപ്പെടുത്തിയെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌ക്കര്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എലിമിനേറ്ററിന് അപ്പുറത്തേക്ക് മുന്നേറാന്‍ സാധിക്കാതിരുന്നതിന് കാരണവും ഇതുതന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ എലിമിനേറ്ററില്‍ തോറ്റ് ബാംഗ്ലൂര്‍ പുറത്തായതിനു പിന്നാലെയാണ് ഗാവസ്‌ക്കറുടെ പ്രതികരണം. വര്‍ഷങ്ങളായി കോലി പുലര്‍ത്തിയിരുന്ന നിലവാരം ഇത്തവണ അദ്ദേഹത്തില്‍ കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 466 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. എന്നാല്‍ പലപ്പോഴും ടീം ആവശ്യപ്പെടുന്ന ഘട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കോലിക്ക് സാധിക്കാതെ വന്നു. പലപ്പോഴും സ്‌കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടുന്ന കോലിയെയാണ് യു.എ.ഇയിലെ വിക്കറ്റുകളില്‍ കണ്ടത്.
Content Highlights: IPL 2020 Virat Kohli didn t quite match his own high standards says Sunil Gavaskar