കൊല്‍ക്കത്തയോട് തോറ്റതിന് ധോനിയുടെ കുഞ്ഞു മകള്‍ക്കെതിരേ ഭീഷണി; ഇത്രയും അധഃപതിക്കാമോ?


1 min read
Read later
Print
Share

കൊല്‍ക്കത്തയ്‌ക്കെതിരായ ചെന്നൈയുടെ തോല്‍വിയില്‍ പ്രകോപിതരായ ചിലരാണ് ഇതിനു പിന്നിലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

എം.എസ് ധോനിയും മകൾ സിവയും | Photo: instagram.com|ziva_singh_dhoni

റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനുമായ എം.എസ് ധോനിയുടെ അഞ്ചു വയസുകാരിയായ മകള്‍ സിവയ്‌ക്കെതിരേ ബലാത്സംഗ ഭീഷണികള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരം തോറ്റതിനു പിന്നാലെയാണ് സിവയെ ആക്രമിക്കുമെന്നതടക്കമുള്ള ഭീഷണികള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കാണപ്പെട്ടത്.

കൊല്‍ക്കത്തയ്‌ക്കെതിരായ ചെന്നൈയുടെ തോല്‍വിയില്‍ പ്രകോപിതരായ ചിലരാണ് ഇതിനു പിന്നിലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ധോനിയുടെയും ഭാര്യ സാക്ഷിയുടെയും ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ക്ക് താഴെയാണ് ചിലര്‍ ഇത്തരത്തിലുള്ള കമന്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

IPL 2020 MS Dhoni Daughter Ziva Getting Rape Threats

ക്രിക്കറ്റ് മത്സരങ്ങള്‍ തോല്‍ക്കുമ്പോള്‍ താരങ്ങള്‍ക്കെതിരെയും അവരുടെ കുടുംബാംഗങ്ങള്‍ക്കെതിരെയും ആരാധകര്‍ തിരിയുന്ന സംഭവങ്ങള്‍ നേരത്തെയും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തെ സംഭവം അതിന്റെ എല്ലാ അതിരുകളും ഭേദിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പ്രകടനം മോശമായപ്പോഴെല്ലാം ആരാധകര്‍ ഭാര്യ അനുഷ്‌ക ശര്‍മയ്ക്കു നേരെ തിരിയുന്നത് മുന്‍പ് പലപ്പോഴും കണ്ടിട്ടുണ്ട്.

IPL 2020 MS Dhoni Daughter Ziva Getting Rape Threats

ഒക്ടോബര്‍ ഏഴിനായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ നടന്ന മത്സരം. കൊല്‍ക്കത്ത ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മത്സരം 10 റണ്‍സിന് തോല്‍ക്കുകയായിരുന്നു.

ധോനിയുടെയും കേദാര്‍ ജാദവിന്റെയും ബാറ്റിങ് ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തു. ഇരുവര്‍ക്കുമെതിരേ ചെന്നൈ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ കടുത്ത ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ സിവയ്‌ക്കെതിരേ നടക്കുന്ന ഭീഷണികളും.

Content Highlights: IPL 2020 MS Dhoni Daughter Ziva Getting Rape Threats

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram