ഇനി സൂപ്പര്‍ കിങ്‌സ് ഇല്ലാത്ത ഐ.പി.എല്‍ പ്ലേ ഓഫ്; ഇത്തവണ പുറത്താകുന്ന ആദ്യ ടീമായി ചെന്നൈ


1 min read
Read later
Print
Share

കളിച്ച 11 സീസണുകളില്‍ ഇതാദ്യമായാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്

ചെന്നൈ സൂപ്പർ കിങ്‌സ് ടീം | Photo:iplt20.com

ദുബായ്: ഐ.പി.എല്‍ 13-ാം സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി ധോനിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തതോടെയാണ് ചെന്നൈയുടെ വിധി കുറിക്കപ്പെട്ടത്. കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ലൂരിനെ തകര്‍ത്ത് പ്രതീക്ഷ ഉയര്‍ത്തിയ ശേഷമാണ് ചെന്നൈയുടെ ഈ പുറത്താകല്‍. 12 മത്സരങ്ങളില്‍ നിന്ന് നാലു വിജയങ്ങള്‍ നേടാന്‍ മാത്രമേ ചെന്നൈക്ക് സാധിച്ചുള്ളൂ.

13 സീസണുകള്‍ പിന്നിടുന്ന ഐ.പി.എല്ലില്‍ 11 സീസണുകളിലും കളിച്ച ടീമാണ് ചെന്നൈ. വിലക്ക് കാരണം 2016, 2017 സീസണുകള്‍ ടീമിന് നഷ്ടമായിരുന്നു. കളിച്ച 11 സീസണുകളില്‍ ഇതാദ്യമായാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്.

2010, 2011, 2018 വര്‍ഷങ്ങളില്‍ കിരീടം നേടിയ ടീം 2008, 2012, 2013, 2015, 2019 വര്‍ഷങ്ങളില്‍ റണ്ണറപ്പുകളുമായിരുന്നു.

ഇതോടെ അടുത്ത സീസണില്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ വരുമെന്ന് ഉറപ്പായി. ഇത്തവണത്തെ ടൂര്‍ണമെന്റിന്റെ തുടക്കം തന്നെ ചെന്നൈ നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നുപോയിരുന്നത്. താരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും കോവിഡ് ബാധിച്ചതും സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിങ്ങും ടൂര്‍ണമെന്റില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തത് അവര്‍ക്ക് തിരിച്ചടിയായി. റെയ്‌ന പോയതോടെ സൂപ്പര്‍ കിങ്‌സിന്റെ മധ്യനിരയുടെ കരുത്ത് ചോര്‍ന്നു. ധോനിയടക്കമുള്ള താരങ്ങള്‍ക്ക് ഫോമിലേക്കുയരാന്‍ സാധിക്കാത്തതും തിരിച്ചടിയായി. ഈ സീസണ്‍ തങ്ങളുടേതല്ലെന്ന് ധോനിക്ക് തന്നെ ഒടുവില്‍ തുറന്നുപറയേണ്ടി വന്നു.

Content Highlights: IPL 2020 first time in the history play offs without Chennai Super Kings

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram