ഐ.പി.എല്ലില്‍ ഒമ്പതാമതൊരു ടീം കൂടി വരുന്നു; അദാനിയുടെ ഉടമസ്ഥതയിലെന്ന് സൂചന


1 min read
Read later
Print
Share

2021-ല്‍ നടക്കുന്ന ഐ.പി.എല്‍ 14-ാം സീസണില്‍ ഒമ്പതാമത് ഒരു ടീമിനെ കൂടി ഉള്‍പ്പെടുത്താന്‍ ബി.സി.സി.ഐക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

ഐ.പി.എൽ ട്രോഫിയുമായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ. ബിസി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും സമീപം | Image Courtesy: ANI

ന്യൂഡല്‍ഹി: കോവിഡ് ഉയര്‍ത്തിയ കടുത്ത പ്രതിസന്ധികള്‍ക്കിടെ ഐ.പി.എല്ലിന്റെ 13-ാം പതിപ്പ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ബിസി.സി.ഐ. ഇപ്പോഴിതാ ആരാധകര്‍ക്ക് ആവേശത്തിലാക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരികയാണ്.

2021-ല്‍ നടക്കുന്ന ഐ.പി.എല്‍ 14-ാം സീസണില്‍ ഒമ്പതാമത് ഒരു ടീമിനെ കൂടി ഉള്‍പ്പെടുത്താന്‍ ബി.സി.സി.ഐക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കോര്‍പ്പറേറ്റ് ഭീമന്റെ ഉടമസ്ഥതയിലാകും പുതിയ ടീമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഫ്രാഞ്ചൈസിയുടെ ആസ്ഥാനവും അഹമ്മദാബാദ് തന്നെയാകും. അതിനാല്‍ തന്നെ അദാനി ഗ്രൂപ്പ് ആയേക്കും പുതിയ ഫ്രാഞ്ചൈസിയുടെ ഉടമകളെന്നാണ് സൂചനകള്‍.

അടുത്ത സീസണിലേക്കുള്ള താരലേലം 2021 തുടക്കത്തില്‍ തന്നെ ഉണ്ടാകുമെന്നും ബിസി.സി.ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം ബിസി.സി.ഐ അതത് ഫ്രാഞ്ചൈസികളെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: IPL 2020 BCCI has plans to add a ninth team to the fold

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram