Image Courtesy: Twitter
കൊളംബോ: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതോടെ ടൂര്‍ണമെന്റിന് വേദിയാകാന്‍ താത്പര്യം പ്രകടിപ്പിച്ച് ശ്രീലങ്ക.
ഐ.പി.എല്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതായുള്ള ബി.സി.സി.ഐ തീരുമാനം വന്നതിനു പിന്നാലെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്. ഇത് ചൂണ്ടിക്കാട്ടി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ബി.സി.സി.ഐക്ക് കത്തയച്ചു.
ടൂര്‍ണമെന്റ് റദ്ദാക്കിയാല്‍ ഏകദേശം 500 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് ബി.സി.സി.ഐയ്ക്കും ഫ്രാഞ്ചൈസി ഉടമകള്‍ക്കും സംഭവിക്കുക. വേദി മറ്റൊരു രാജ്യത്തേക്ക് ഐപിഎല്‍ വേദി മാറ്റുന്നതോടെ ഇത്രയും സാമ്പത്തിക നഷ്ടം നേരിടേണ്ടി വരില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഷമ്മി സില്‍വ പറഞ്ഞു.
ബി.സി.സി.ഐയെ സംബന്ധിച്ച് ഐ.പി.എല്‍ ഇന്ത്യക്കു പുറത്തു നടത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് നേരത്തെ ഒരു തവണ ടൂര്‍ണമെന്റ് ദക്ഷിണാഫ്രിക്കയില്‍ നടത്തിയത് ചൂണ്ടിക്കാട്ടി സില്‍വ വ്യക്തമാക്കി.
ഇന്ത്യയേക്കാള്‍ വേഗത്തില്‍ കൊറോണ വൈറസില്‍ നിന്നും മുക്തരാവാന്‍ ശ്രീലങ്കയ്ക്കു സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
Content Highlights: covid 19 sri Lanka offer to host IPL BCCI