To advertise here, Contact Us



'കമോണ്‍ പപ്പാ..., ഗോ പപ്പാ...' ഐ.പി.എല്ലില്‍ താരമായി കുഞ്ഞു സിവ


1 min read
Read later
Print
Share

ഇങ്ങനെയൊരാള്‍ ആര്‍ത്തുവിളിക്കാനുള്ളപ്പോള്‍ ധോനി എങ്ങനെ തകര്‍ത്ത് കളിക്കാതിരിക്കും എന്നാണ് ചിലര്‍ കമന്റായി ചോദിച്ചിരിക്കുന്നത്.

.പി.എല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരേ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് നേടിയ വിജയത്തില്‍ ക്യാപ്റ്റന്‍ ധോനി വഹിച്ച പങ്ക് ചെറുതല്ല. എന്നാല്‍, 35 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ധോനിയേക്കാള്‍ താരമായത് ഗ്യാലറിയില്‍ ആര്‍ത്തുവിളിച്ചുകൊണ്ടിരുന്ന ഒരാളാണ്. സിവ. ധോനിയുടെ കുഞ്ഞുമകള്‍.

To advertise here, Contact Us

അച്ഛന്‍ ഫിറോസ് ഷാ കോട്‌ലയിലെ പിച്ചില്‍ തകര്‍ത്തുകളിക്കുമ്പോള്‍ അമ്മ സാക്ഷിയുടെ മടിയില്‍ എഴുന്നേറ്റുനിന്ന് കമോണ്‍ പപ്പാ.... ഗോ പപ്പാ... എന്നൊക്കെ പരിസരം മറന്ന് ആര്‍ത്തുവിളിച്ചുകൊണ്ടിരിക്കുകയായിരുന്നു സിവ.

മകള്‍ ആവേശം പകര്‍ന്ന് അച്ഛനെ പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങള്‍ ഒപ്പിയെടുക്കാന്‍ ക്യാമറാമാന്മാര്‍ മറന്നില്ല. സൂപ്പര്‍ കിങ്‌സിന്റെയും ഐ.പി.എല്ലിന്റെയും ഔദ്യോഗിക ട്വിറ്റര്‍ പേജുകളില്‍ ഈ വീഡിയോ പ്രത്യക്ഷപ്പെതോടെ ആരാധകര്‍ക്കും ആവേശമായി. വന്‍ വരവേല്‍പാണ് രണ്ട് ആംഗികളുകളില്‍ നിന്നുള്ള ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇങ്ങനെയൊരാള്‍ ആര്‍ത്തുവിളിക്കാനുള്ളപ്പോള്‍ ധോനി എങ്ങനെ തകര്‍ത്ത് കളിക്കാതിരിക്കും എന്നാണ് ചിലര്‍ കമന്റായി ചോദിച്ചിരിക്കുന്നത്.

എവെ മത്സരത്തില്‍ രണ്ട് പന്ത് ശേഷിക്കെ ആറു വിക്കറ്റിനായിരുന്നു സൂപ്പര്‍ കിങ്‌സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഡെല്‍ഹി ആറു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. നാലു വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ ലക്ഷ്യം മറികടക്കുകയും ചെയ്തു. 26 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത ഷെയ്ന്‍ വാട്‌സനാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. സുരേഷ് റെയ്‌ന 30 റണ്‍സെടുത്തു.

Content Highlights: MSDhoni Ziva IPL Chennai Super Kings Delhi Capitals DCvCSK WhistlePodu Yellove

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us