അടിച്ച സിക്‌സ് പിച്ചില്‍ കിടന്ന് ആസ്വദിച്ച് ജഡേജ; പിന്നാലെ ധോനിയുടെ തലയ്ക്കിട്ടടി


1 min read
Read later
Print
Share

അവസാന ഓവറില്‍ ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 18 റണ്‍സായിരുന്നു. ഈ സമയം രസകരമായ ഒരു സംഭവം മൈതാനത്ത് നടന്നു.

ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരം ധോനി ഗ്രൗണ്ടിലിറങ്ങി അമ്പയര്‍മാരോട് കയര്‍ത്ത് സംസാരിച്ചതിനെ തുടര്‍ന്നാണ് ശ്രദ്ധേയമാകുന്നത്.

എന്നാല്‍ തുടക്കം തകര്‍ന്ന ശേഷം വമ്പന്‍ തരിച്ചുവരവ് നടത്തിയാണ് ചെന്നൈ അവസാന പന്തില്‍ വിജയം പിടിച്ചെടുത്തത്. 47 പന്തില്‍ നിന്ന് മൂന്നു സിക്സും രണ്ടു ബൗണ്ടറികളുമടക്കം 57 റണ്‍സെടുത്ത അമ്പാട്ടി റായിഡുവും 43 പന്തില്‍ നിന്ന് മൂന്നു സിക്സും രണ്ടു ബൗണ്ടറിയുമടക്കം 58 റണ്‍സെടുത്ത ധോനിയുമായിരുന്നു ചെന്നൈയുടെ വിജയത്തിനു പിന്നില്‍. അവസാന പന്ത് സിക്‌സറിന് പറത്തി മിച്ചല്‍ സാന്റ്‌നറാണ് ചെന്നൈയുടെ വിജയ റണ്‍ നേടിയത്.

അവസാന ഓവറില്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 18 റണ്‍സായിരുന്നു. ഈ സമയം രസകരമായ ഒരു സംഭവം മൈതാനത്ത് നടന്നു. ബെന്‍ സ്‌റ്റോക്ക്‌സ് എറിഞ്ഞ ആദ്യ പന്തു തന്നെ ജഡേജ സിക്‌സർ പറത്തി. ഷോട്ട് പൂര്‍ത്തിയാക്കും മുന്‍പ് ബാലന്‍സ് നഷ്ടപ്പെട്ട ജഡേജ പിച്ചില്‍ കിടന്നാണ് ഈ സിക്‌സ് ആസ്വദിച്ചത്. ബൗള്‍ ചെയ്ത സ്റ്റോക്ക്സും ബാലന്‍സ് തെറ്റി വീണു. ഇതോടെ രണ്ടും പേരും ഒരുമിച്ച് ഗ്രൗണ്ടില്‍ കിടന്ന് ആ സിക്സ് കണ്ടു.

ഇതിനു പിന്നാലെ ജഡേജയ്ക്കടുത്തെത്തി ധോനി താരത്തിന്റെ ഹെല്‍മറ്റിനിട്ട് ബാറ്റുകൊണ്ട് രണ്ട് അടി കൊടുത്തത് കാണികള്‍ ആസ്വദിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Content Highlights: ms dhoni hits ravindra jadeja on the head with his bat after astonishing six

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram