കൊല്‍ക്കത്ത: ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആദ്യം ബാറ്റ് ചെയ്യുന്നു. കൊല്‍ക്കത്തയ്ക്ക് വേണ്ടി മലയാളി പേസര്‍ സന്ദീപ് വാര്യര്‍ ഇന്ന് അരങ്ങേറ്റം കുറിക്കുന്ന മത്സരം കൂടിയാണിത്.
കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുന്ന കൊല്‍ക്കത്തയ്ക്ക് പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ വിജയം അനിവാര്യമാണ്. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന മുംബൈക്ക് ഇന്നത്തെ മത്സരം വിജയിക്കാനായാല്‍ പ്ലേഓഫില്‍ കടക്കാം.
Content Highlights: kolkata knight riders vs mumbai indians win toss sandeep warrier debut