ഓറഞ്ച് ക്യാപില്‍ റെക്കോഡിട്ട് ഡേവിഡ് വാര്‍ണര്‍


1 min read
Read later
Print
Share

ഇത്തവണ ഹൈദരാബാദ് സണ്‍ റൈസേഴ്സിന്റെ താരമായ വാര്‍ണര്‍ 12 മത്സരങ്ങളില്‍നിന്ന് 692 റണ്‍സാണ് അടിച്ചുകൂട്ടിയത്

ഹൈദരാബാദ്: ഐ.പി.എല്‍. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ മൂന്ന് ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്ന ആദ്യതാരമെന്ന ബഹുമതി ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ബാറ്റ്സ്മാന് നല്‍കുന്ന പുരസ്‌കാരമാണ് ഓറഞ്ച് ക്യാപ്.

ഇത്തവണ ഹൈദരാബാദ് സണ്‍ റൈസേഴ്സിന്റെ താരമായ വാര്‍ണര്‍ 12 മത്സരങ്ങളില്‍നിന്ന് 692 റണ്‍സാണ് അടിച്ചുകൂട്ടിയത്. അതില്‍ എട്ട് അര്‍ധസെഞ്ചുറിയും ഒരു സെഞ്ചുറിയും ഉള്‍പ്പെടുന്നു. ശരാശരി 69.20. സ്ട്രൈക്ക് റേറ്റ് 143.86.

2015ല്‍ 562-ഉം 2017ല്‍ 641-ഉം റണ്‍സ് നേടിയാണ് വാര്‍ണര്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. വെസ്റ്റിന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ രണ്ടുവട്ടം ഓറഞ്ച് ക്യാപ് നേടി. 2011-ലും (608) 2012ലും (733).

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന നാലാം താരമായും വാര്‍ണര്‍ മാറി. 126 മത്സരങ്ങളില്‍നിന്ന് 4706 റണ്‍സ്. പട്ടികയില്‍ മുന്നില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ വിരാട് കോലിയാണ്, 177 മത്സരങ്ങളില്‍ 5412 റണ്‍സ്. സുരേഷ് റെയ്ന (193 മത്സരങ്ങളില്‍ 5368 റണ്‍സ്), രോഹിത് ശര്‍മ (188 മത്സരങ്ങളില്‍ 4898) എന്നിവരാണ് തൊട്ടുപിന്നില്‍. ഇതില്‍ ഏറ്റവും മികച്ച ബാറ്റിങ് ശരാശരി വാര്‍ണര്‍ക്കാണ്, 43.17.

Content Highlights: David Warner first batsman to win the Orange Cap thrice IPL 2019

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram