'കോഴിയെ പിടിക്കാന്‍ നോക്കുകയാണോ?'മറുപടി കണ്ട് ചോദ്യം ചോദിച്ച രഹാനെ കുരുങ്ങി


1 min read
Read later
Print
Share

പരിശീലനത്തിനടയിലെടുത്ത തന്റെ ഒരു ചിത്രം പങ്കുവെച്ച് 'ഞാന്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നത് എന്ന് ആര്‍ക്കെങ്കിലും മനസ്സിലായോ?' എന്നായിരുന്നു രഹാനേയുടെ ചോദ്യം

ജയ്പുര്‍: ഐ.പി.എല്‍ തുടങ്ങും മുമ്പെ ആരാധകരോട് ഒരു ചോദ്യം ചോദിക്കാന്‍ പോയതാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. അവസാനം ആ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന അവസ്ഥയിലായി താരം.

പരിശീലനത്തിനടയിലെടുത്ത തന്റെ ഒരു ചിത്രം പങ്കുവെച്ച് 'ഞാന്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നത് എന്ന് ആര്‍ക്കെങ്കിലും മനസ്സിലായോ?' എന്നായിരുന്നു രഹാനേയുടെ ചോദ്യം. ഇടതുകാല്‍ ഉയര്‍ത്തിയുള്ള ഒരു ചിത്രമായിരുന്നു രഹാനേ പങ്കുവെച്ചത്. ഇതിന് താരത്തിന് ലഭിച്ചതാകട്ടെ, വളരെ രസകരമായ മറുപടികളും.

ലോക്കല്‍ ട്രെയ്‌നില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നു എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഡാന്‍സ് ചെയ്യാന്‍ ശ്രമിക്കുകയാണോ എന്നായിരുന്നു മ്‌റ്റൊരു ആരാധകന്റെ ചോദ്യം. കോഴിയെ പിടിക്കാന്‍ നോക്കുകയാണെന്നും ആരാധകര്‍ മറുപടി നല്‍കിയിട്ടുണ്ട്.

Content Highlights: Ajinkya Rahane gets trolled for posting a training picture IPL 2019

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram