ബെംഗളൂരു: എെ.പി.എല്ലിൽ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന് ഇറങ്ങുമ്പോള്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ മനസ്സിലൊരു ആഗ്രഹമുണ്ടായിരുന്നു, ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മയ്ക്ക് ഒരു പിറന്നാള്‍ സമ്മാനം നല്‍കണം. മുംബൈയെ തോല്‍പ്പിച്ച് വിരാട് കോലി ആ സമ്മാനം നല്‍കുകയും ചെയ്തു.
മത്സരം മുംബൈക്ക് അനുകൂലമാക്കി മാറ്റിയത് വിരാട് കോലിയെടുത്ത ഒരു ക്യാച്ചായിരുന്നു. അര്‍ധ സെഞ്ചുറിയുമായി ക്രീസിലുണ്ടായിരുന്ന ഹാര്‍ദികിനെ അവസാന ഓവറിലെ ആദ്യ പന്തില്‍ കോലി ക്യാച്ചെടുത്ത് പുറത്താക്കി. ബൗണ്ടറി ലൈനിനരികില്‍ നിന്ന് ഓടിവന്ന കോലി മുന്നോട്ട് ചാടി പന്ത് പിടിയിലൊതുക്കുകയായിരുന്നു. ഇതോടെ മുംബൈയുടെ വിജയപ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചു. ഹാര്‍ദിക് പാണ്ഡ്യ 42 പന്തില്‍ അര്‍ധ സെഞ്ചുറിയും 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും നേടി മികച്ച ഓള്‍റൗണ്ട് പ്രകടനമാണ് പുറത്തെടുത്തത്.
മത്സരശേഷം വി.ഐ.പി ബോക്‌സിലുണ്ടായിരുന്ന അനുഷ്‌ക ശര്‍മ്മയെ നോക്കാനും കോലി മറന്നില്ല. ഇത് നിനക്കുവേണ്ടിയുള്ളതാണെന്ന് കോലിയുടെ കണ്ണുകള്‍ പറയുന്നുണ്ടായിരുന്നു. കൈയടിയോടെ പുഞ്ചിരിച്ചുകൊണ്ടാണ് അനുഷ്‌ക ഈ സമ്മാനം സ്വീകരിച്ചത്.
'എന്റെ ഭാര്യ ഇവിടെയുണ്ട്. ഇന്നവളുടെ പിറന്നാളാണ്. ഈ വിജയം അവള്‍ക്കുള്ള എന്റെ പിറന്നാള്‍ സമ്മാനമാണ്. ഗാലറിയിലിരുന്ന് ഈ വിജയം അവള്‍ ആസ്വദിക്കുന്നത് എന്നെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ്, അവളുടെ മുന്നില്‍വെച്ച് രണ്ട് പോയിന്റ് നേടിയതും' പ്രസന്റേഷന്‍ പാര്‍ട്ടിക്കിടെ കോലി ഭാര്യയോടുള്ള സ്‌നേഹം പങ്കുവെച്ചു.
Can there be a better birthday gift for @AnushkaSharma than to see @RCBTweets led by @imVkohli win? Here's that moment. #RCBvMI#VIVOIPLpic.twitter.com/rN3S7BdEKL
— IndianPremierLeague (@IPL) May 1, 2018
Content Highlights: Virat Kohli's perfect birthday gift to Anushka Sharma as RCB decimate Mumbai Indians