മുംബൈ: ഐ.പി.എല്ലില്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റ മുംബൈ ഇന്ത്യന്‍സിന് വീണ്ടും തിരിച്ചടി. അഞ്ചരോക്കോടി മുടക്കി ടീമിലെത്തിച്ച ഓസീസ് താരം പാറ്റ് കുമ്മിന്‍സ് പരിക്കേറ്റ് പുറത്തായി. ഇതോടെ ഈ സീസണില്‍ മുംബൈയ്ക്കായി കുമ്മിന്‍സിന് കളിക്കാനാകില്ല.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ തന്നെ ഓസീസ് ബൗളര്‍ പരിക്കിന്റെ പിടിയിലായിരുന്നു. തിങ്കളാഴ്ച്ച സ്‌കാന്‍ റിപ്പോര്‍ട്ട് വന്നതോടെ കുമ്മിന്‍സിനോട് വിശ്രമിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ആവശ്യപ്പെടുകയായിരുന്നു. നടുവിനേറ്റ പരിക്കും ദീര്‍ധനാളായി കുമ്മിന്‍സിനെ അലട്ടുന്നുണ്ട്.
മൂന്നാഴ്ച്ചയോളം വിശ്രമമാണ് താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിന് ശേഷം വീണ്ടും സ്‌കാന്‍ ചെയ്യുമെന്നും പരിക്കിന്റെ നില അനുസരിച്ചായിരിക്കും പിന്നീട് കളിക്കുകയെന്നും കുമ്മിന്‍സിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ദക്ഷിണാഫ്രക്കയ്‌ക്കെതിരായ പരമ്പരയില്‍ 22 വിക്കറ്റുകള്‍ കുമ്മിന്‍സ് നേടിയിരുന്നു.
Content Highlights: Pat Cummins out of IPL with another back injury