ബെംഗളൂരു: കിങ്സ് ഇലവന്‍ പഞ്ചാബും ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സും തമ്മിലുള്ള മത്സരത്തില്‍ താരമായി അനുഷ്‌ക ശര്‍മ്മ. വിരാട് കോലിക്കും ബെംഗളൂരു ടീമിനും പിന്തുണ നല്‍കാനെത്തിയ അനുഷ്‌ക അതിനിടയില്‍ ഭര്‍ത്താവിനൊരു ഫ്‌ളെയിങ് കിസ്സും സമ്മാനിച്ചു.
ചിന്നസ്വാമി സ്റ്റേഡിയത്തിലെ ക്യാമറകള്‍ അനുഷ്‌കയെ പകര്‍ത്തുന്ന തിരക്കിലായിരുന്നു. കാണികളുടെ ശ്രദ്ധയും ബോളിവുഡ് താരത്തിന് നേര്‍ക്ക് തന്നെയായിരുന്നു. ഒപ്പം പഞ്ചാബിന്റെ സഹഉടമസ്ഥ പ്രീതി സിന്റയും കൂടെ ഉണ്ടായതോടെ ക്യാമറകള്‍ക്ക് വിരുന്നായി.
വിരാട് കോലിയുടെ പ്രകടനത്തെ ആവേശത്തോടെയാണ് അനുഷ്‌ക പിന്തുണച്ചത്. കളിക്കിടയില്‍ മികച്ചൊരു ഫീല്‍ഡിങ് പുറത്തെടുത്ത് കോലിക്ക് ആ നിമിഷം തന്നെ അനുഷ്‌ക ചുംബനം കൈമാറി. 16 പന്തില്‍ 21 റണ്‍സാണ് കോലി മത്സരത്തില്‍ നേടിയത്. നാല് വിക്കറ്റിന് ബെംഗളൂരു വിജയിക്കുകയും ചെയ്തു.
Content Highlights: Anushka Sharma blows a flying kiss to Virat Kohli during Indian Premier League