ടോസിനിടെ വില്ല്യംസണ് അബദ്ധം പറ്റി; രഹാനെ രക്ഷയ്‌ക്കെത്തി


1 min read
Read later
Print
Share

ഈ കാഴ്ച്ച ചിരിയോടെയാണ് ആരാധകര്‍ കണ്ടത്

ഹൈദരാബാദ്: ഐ.പി.എല്ലില്‍ രണ്ട് നായകന്‍മാരുടെ അരങ്ങേറ്റം കൂടിയായിരുന്നു രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരം. രാജസ്ഥാന്‍ റോയല്‍സിനായി അജിങ്ക്യ രഹാനെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കെയ്ന്‍ വില്ല്യംസണുമാണ് അരങ്ങേറിയത്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും പുറത്തായതോടെയാണ് ഇരുവര്‍ക്കും ക്യാപ്റ്റനാകാനുള്ള അവസരം ലഭിച്ചത്.

എന്നാല്‍ മത്സരത്തിന് മുമ്പ് ടോസിടുന്നതിനിടയില്‍ കെയ്ന്‍ വില്ല്യംസണിന് ഒരു അബദ്ധം സംഭവിച്ചു. കൃത്യസമയത്ത് തന്നെ രഹാനെ സഹായിക്കാനെത്തി. ഈ കാഴ്ച്ച ചിരിയോടെയാണ് ആരാധകര്‍ കണ്ടത്. ടോസ് നേടിയ വില്ല്യംസണ്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് അവതാരകനായ ഡാനി മോറിസണ്‍ പതിവുപോലെ ഹൈദരാബാദ് ടീമിന്റെ ഫൈനല്‍ ഇലവനെക്കുറിച്ച് ചോദിച്ചു. നാല് വിദേശ താരങ്ങളുണ്ടെന്ന് പറഞ്ഞ വില്ല്യംസണ്‍ ഒരാളുടെ പേര് മറന്നുപോകുകയായിരുന്നു.

'ഞങ്ങള്‍ നാല് വിദേശ താരങ്ങളാണ് കളിക്കുന്നത്. റാഷിദ് ഖാന്‍, ബില്ലി സ്റ്റാന്‍ലേക്ക്, ഞാനും, പിന്നെ ഒരാള്‍ കൂടിയുണ്ട്' ഇതായിരുന്നു വില്ല്യംസണ്‍ പറഞ്ഞത്. നാലാമന്റെ പേര് വില്ല്യംസണ് കിട്ടുന്നില്ലെന്ന് മനസിലായതോടെ രഹാനെ സഹായിച്ചു. ഷാക്കിബ് അല്‍ ഹസന്റെ പേരായിരുന്നു കിവീസ് താരം മറന്നുപോയത്. ഇത് രഹാനെ ഓര്‍മപ്പെടുത്തി.

Content highlights: Ajinkya Rahane helps Kane Willaimson after forgot the names of his team mate

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram