ഖുര്‍ആന്‍റെ ഇംഗ്ലീഷ് പരിഭാഷ സമ്മാനിച്ച് റിസ്‌വാന്‍; ആ നിമിഷം ഒരിക്കലും മറക്കില്ലെന്ന് ഹെയ്ഡന്‍


1 min read
Read later
Print
Share

ന്യൂസ് കോര്‍പ് ഓസ്ട്രേലിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹെയ്ഡന്‍

മാത്യു ഹെയ്ഡനും മുഹമ്മദ് റിസ്‌വാനും | Photo: PTI, AP

ദുബായ്: ട്വന്റി-20 ലോകകപ്പില്‍ പാകിസ്താന്‍ ടീം കളിക്കുന്നത് ഓസ്‌ട്രേലിയയുടെ മുന്‍ താരം മാത്യു ഹെയ്ഡന്റെ പരിശീലനത്തിലാണ്. സൂപ്പര്‍ 12-ല്‍ അഞ്ചില്‍ അഞ്ച് മത്സരങ്ങളും വിജയിച്ച് മികച്ച പ്രകടനത്തോടെയാണ് പാക് ടീം സെമിയിലെത്തിയത്.

ഇതിന് പിന്നാലെ പാക് ടീമംഗങ്ങളുടെ ആത്മീയതയെ കുറിച്ച് വാചാലനാകുകയാണ് ഹെയ്ഡന്‍. പാക് താരം മുഹമ്മദ് റിസ്‌വാന്‍ ഖുര്‍ആന്‍റെ ഇംഗ്ലീഷ് പരിഭാഷ തനിക്ക് സമ്മാനം നല്‍കിയെന്നും ആ നിമിഷം ഒരിക്കലും മറക്കില്ലെന്നും ഹെയ്ഡന്‍ പറയുന്നു.

'ഞാനും റിസിയും (മുഹമ്മദ് റിസ്‌വാന്‍) തമ്മിലുള്ള നിമിഷങ്ങള്‍ മനോഹരമാണ്. ക്രിസ്ത്യന്‍ മതവിശ്വാസിയായിട്ടും ഞാന്‍ ഇസ്ലാം മതത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു. ഒരാള്‍ ക്രിസ്തുവിനേയും മറ്റൊരാള്‍ മുഹമ്മദിനേയുമാണ് പിന്തുടരുന്നത്. എന്നിട്ടും റിസി എനിക്ക് ഖുര്‍ആന്‍റെ ഇംഗ്ലീഷ് പരിഭാഷ സമ്മാനിച്ചു. അരമണിക്കൂറോളം ഇതിനെ കുറിച്ച് ഞങ്ങളിരുവരും സംസാരിച്ചു. ഇപ്പോള്‍ ഞാന്‍ എല്ലാ ദിവസവും ഖുര്‍ആന്റെ കുറച്ചു ഭാഗങ്ങള്‍ വായിക്കാറുണ്ട്. റിസി എന്റെ പ്രിയപ്പെട്ട കൂട്ടുകാരനാണ്. മനോഹരമായ വ്യക്തിത്വത്തിന് ഉടമയാണ് അവന്‍', ന്യൂസ് കോര്‍പ് ഓസ്‌ട്രേലിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഹെയ്ഡന്‍ പറയുന്നു.

ഡ്രസ്സിങ് റൂമിലെത്തുമ്പോള്‍ വളരെ ബഹുമാനത്തോടെയും വിനയത്തോടെയും കൂടിയാണ് താരങ്ങള്‍ പെരുമാറുന്നതെന്നും അവരുടെ ആത്മീയതയില്‍ തനിക്ക് ഒരുപാട് മതിപ്പ് തോന്നിയെന്നും ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Rizwan presented me with English Quran,I will never forget that beautiful moment says Matthew Hayden

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram