പാക് താരങ്ങൾ നമീബിയൻ ഡ്രസ്സിങ് റൂമിൽ എത്തിയപ്പോൾ
ക്രിക്കറ്റ് വെറുമൊരു കായിക ഇനം മാത്രമല്ല നല്ല സുഹൃദ്ബന്ധങ്ങളുടെ വേദി കൂടിയാണ്. അത് വീണ്ടും ഓര്‍മിപ്പിക്കുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം. നമീബിയയ്‌ക്കെതിരായ മത്സരത്തിനുശേഷം പാക് താരങ്ങള്‍ നമീബിയന്‍ താരങ്ങളെ കാണാനായി അവരുടെ ഡ്രസ്സിങ് റൂമിലെത്തി.
ഷഹീന്‍ അഫ്രീദി, മുഹമ്മദ് ഹഫീസ്, ഹസ്സന്‍ അലി, ഫഖര്‍ സമാന്‍, ശദബ് ഖാന്‍ തുടങ്ങിയ താരങ്ങളാണ് നമീബിയന്‍ ടീം അംഗങ്ങളെ കാണാനായി ഡ്രസ്സിങ് റൂമിലെത്തിയത്. നമീബിയ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തെന്ന് പാക് താരങ്ങള്‍ പറഞ്ഞു.
ആദ്യമായി ട്വന്റി 20 ലോകകപ്പിന് യോഗ്യത നേടിയ നമീബിയയെ അഭിനന്ദിക്കാനും പാക് താരങ്ങള്‍ മറന്നില്ല. പാകിസ്താന്‍ താരങ്ങളുടെ ഈ സന്ദര്‍ശനം ചുരുങ്ങിയ നിമിഷം കൊണ്ടുതന്നെ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി. പാകിസ്താന്‍ താരങ്ങളെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആരാധകര്‍ രംഗത്തെത്തി. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഈ വീഡിയോ ട്വീറ്ററിലൂടെ പങ്കുവെച്ചത്.
നമീബിയയ്‌ക്കെതിരായ മത്സരത്തില്‍ പാകിസ്താന്‍ 45 റണ്‍സിനാണ് വിജയിച്ചത്. ഈ വിജയത്തോടെ ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിക്കാനും പാകിസ്താന് കഴിഞ്ഞു.
Content Highlights: Pakistan team's gesture after T20 World Cup 2021 match against Namibia wins fans hearts