ടോസ് പോയാല്‍ കളി പോയി!


By കെ. സുരേഷ്

2 min read
Read later
Print
Share

Photo: Getty Images

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ടോസ് വിജയികളുടെ ഭാഗ്യവേദിയായും ടോസ് നഷ്ടപ്പെടുന്നവരുടെ പേടിസ്വപ്നമായും ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം. ഈ സ്റ്റേഡിയത്തില്‍ ലോകകപ്പില്‍ ഇതുവരെ നടന്ന 12 കളികളില്‍ 11-ലും ജയിച്ചത് രണ്ടാമത് ബാറ്റുചെയ്ത (ചേസിങ്) ടീം. ടോസ് നേടിയവര്‍ 11 തവണ ഫീല്‍ഡിങ് തിരഞ്ഞെടുത്തു.

ഞായറാഴ്ച, ഫൈനല്‍ മത്സരവും ഇവിടെയായതിനാല്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചും ടോസ് ഭാഗ്യത്തിനായി പ്രാര്‍ഥിക്കുന്നുണ്ടാകും.

luck with the coin mostly pre-decided outcome in icc t20 world cup 2021

ഈ ലോകകപ്പുവരെ ഇത് ചേസിങ് ടീമിനെ മാത്രം തുണയ്ക്കുന്ന പിച്ചായിരുന്നില്ല. ആകെ മത്സരങ്ങളില്‍ ആദ്യം ബാറ്റുചെയ്തവര്‍ക്കും രണ്ടാമത് ബാറ്റുചെയ്തവര്‍ക്കും ഏറക്കുറെ തുല്യ വിജയങ്ങളുണ്ട്. പക്ഷേ, ഈ ലോകകപ്പില്‍ ഏകപക്ഷീയമായി രണ്ടാമത് ബാറ്റുചെയ്യുന്ന ടീമിന് പിന്തുണ കിട്ടി.

ഇക്കുറി 12 മത്സരങ്ങളില്‍ ടോസ് കിട്ടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തത് പാകിസ്താനെതിരേ അഫ്ഗാനിസ്താന്‍ മാത്രം. അന്നും രണ്ടാമത് ബാറ്റുചെയ്ത ടീം ജയിച്ചു.

ആദ്യം ബാറ്റുചെയ്ത് ജയിച്ചത് ന്യൂസീലന്‍ഡ് മാത്രം. അത് ശരാശരി ടീമായ സ്‌കോട്ലന്‍ഡിനെതിരേയായിരുന്നു.

രാത്രിയിലെ നേര്‍ത്ത മഞ്ഞുവീഴ്ച (ഡ്യൂ ഫാക്റ്റര്‍) കാരണം ബൗളര്‍മാര്‍ക്ക് പിച്ചില്‍നിന്ന് ആനുകൂല്യമൊന്നും കിട്ടുന്നില്ല. പന്ത് ബാറ്റിലേക്ക് കൃത്യമായി എത്തുന്നതോടെ, ചേസ് ചെയ്യുന്ന ടീമിന് കാര്യങ്ങള്‍ എളുപ്പമാകുന്നു.

രണ്ടാം സെമി ഫൈനലില്‍ പാകിസ്താന് തിരിച്ചടിയായതും ഇതാണെന്ന് വിലയിരുത്തുന്നു. ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ ഇവിടെ ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ (176) കുറിച്ചു (സ്‌കോട്ലന്‍ഡിനെതിരേ ന്യൂസീലന്‍ഡ് നേടിയ 172 റണ്‍സായിരുന്നു ഇതുവരെ ഉയര്‍ന്ന സ്‌കോര്‍). എന്നിട്ടും, രക്ഷകിട്ടിയില്ല. പാകിസ്താന്റെ ഷഹീന്‍ ഷാ അഫ്രിഡിയെ അവസാന ഓവറില്‍ 22 റണ്‍സടിച്ചാണ് ഓസ്ട്രേലിയ ജയം പിടിച്ചെടുത്തത്.

Content Highlights: luck with the coin mostly pre-decided outcome in icc t20 world cup 2021

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram