കോൺവേയുടെ ക്യാച്ച്
ഷാര്‍ജ: ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തില്‍ ന്യൂസീലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെ എടുത്ത തകര്‍പ്പന്‍ ക്യാച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സൂപ്പര്‍ 12 പോരാട്ടത്തിലാണ് കോണ്‍വേ ഈ തകര്‍പ്പന്‍ ക്യാച്ചെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ മികച്ച സ്‌കോറിലേക്ക് കുതിക്കുമ്പോഴാണ് കോണ്‍വേ ന്യൂസീലന്‍ഡിന്റെ 'മിന്നല്‍ മുരളി'യായി മാറിയത്.
മുഹമ്മദ് ഹഫീസിന്റെ ഫോറെന്നുറച്ച ഷോട്ട് വായുവിലൂടെ പറന്നുകൊണ്ട് കോണ്‍വേ അവിശ്വസനീയമായി കൈയിലൊതുക്കി. മത്സരത്തിലെ 11-ാം ഓവറിലെ അവസാന പന്തിലാണ് ഈ ഉഗ്രന്‍ ക്യാച്ച് പിറന്നത്. മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ഫോറടിക്കാനുള്ള ഹഫീസിന്റെ ശ്രമം പാളുകയായിരുന്നു. 11 റണ്‍സെടുത്ത് താരം മടങ്ങുകയും ചെയ്തു.
കോണ്‍വേയുടെ ക്യാച്ച് കാണാം.
Content Highlights: Devon Conway takes superman catch from Pakistan New Zealand Match